കൊലക്കേസ് പ്രതിയെ റോഡിൽ വെട്ടിക്കൊലപ്പെടുത്തി

 കൊലക്കേസ് പ്രതിയെ റോഡിൽ വെട്ടിക്കൊലപ്പെടുത്തി

തൃശ്ശൂർ: കൊലക്കേസ് പ്രതിയെ റോഡിലിട്ട് വെട്ടിക്കൊന്നു. അന്തിക്കാട് ആദർശ് കൊലക്കേസ് പ്രതിയായ തൃശ്ശൂർ മുറ്റിച്ചൂർ സ്വദേശി നിധിൽ (28) ആണ് കൊല്ലപ്പെട്ടത്.

കാറിൽ യാത്ര ചെയ്യുന്നതിനിടെ മറ്റൊരു കാറിൽ എത്തിയ അക്രമികൾ നിധിലിനെ വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദർശും നിധിലും നിരവധി കേസുകളിൽ പ്രതികളാണ്. ആ​ദ​ര്‍​ശി​ന്‍റെ കൊ​ല​പാ​ത​ക​ത്തെ തു​ട​ര്‍​ന്ന് ഗുണ്ടാസംഘങ്ങൾ തമ്മിൽ സംഘർഷം പതിവായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.