ജാദവ് പയംഗ്... അദ്ദേഹമൊരു പച്ചമനുഷ്യനാണ്. കാരണം അയാളില്‍ പ്രതിഫലിക്കുന്നതെല്ലാം പ്രകൃതി സ്‌നേഹത്തിന്റെ അടങ്ങാത്ത അടയാളങ്ങളാണ്. തരിശുഭൂമിയെ വനമാക്കു മാറ്റിയ ആ മനുഷ്യനെ പച്ചമനുഷ്യന്‍ എന്നല്ലാതെ എന്ത് വിളിക്കാന്‍...
ആസ്സാമിലെ ബ്രഹ്‌മപുത്ര നദിയുടെ തതീരത്തുള്ള മജുലി ദ്വീപാണ് ഒരു വനമാക്കി ജാദവ് പയംഗ് മാറ്റിയത്. ഫോറസ്റ്റ് മാന്‍ ഓഫ് ഇന്ത്യ എന്നാണ് ലോകം ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് പോലും. പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല. അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
1978-ല്‍ ഒരു വേനല്‍ക്കാലം. അന്ന് തന്റെ കൗമാരത്തിലായിരുന്നു ജാദവ് പയംഗ്. വിദ്യാഭ്യാസത്തിന് ശേഷം തന്റെ ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയ അദ്ദേഹത്തെ കാത്തിരുന്നത് അത്ര ശുഭകരമായ കാഴ്ച ആയിരുന്നില്ല. വിജനമായ മണല്‍പ്പരപ്പില്‍ നിരവധി പാമ്പുകള്‍ ചത്ത കിടക്കുന്ന കാഴ്ചയായിരുന്നു ജാദവ് പയംഗിനെ ആദ്യം വരവേറ്റത്. മരങ്ങളുടെ തണലില്ലാത്തതിനാല്‍ കത്തുന്ന വെയിലില്‍ വെന്തുമരിച്ചതാണ് പാമ്പുകള്‍. ഈ കാഴ്ചകള്‍ അസ്വസ്ഥനാക്കി.
തന്റെ ബാല്യകാലത്ത് പച്ചപുതച്ച് കിടന്ന ആ ദ്വീപിന്റെ ശോചനീയവസ്ഥയില്‍ ജാദവ് പയംഗ് ദുഃഖിച്ചു. പിന്നീട് അദ്ദേഹം തീരിമാനിച്ചു അവിടെ ഒരു വനമുണ്ടാക്കാന്‍. അങ്ങനെ തന്റെ പതനിഞ്ചാമത്തെ വയസ്സില്‍ ജാദവ് പയംഗ് വലിയൊരു ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു. വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടപ്പോള്‍ അവിടെ ഒരു വനമുയര്‍ന്നു, ചൂടു കുറഞ്ഞു. വസന്തം പൂവിട്ടു.
ഒരു കാടിന്റെ മേല്‍നോട്ടക്കാരന്‍, ഹരിത യോദ്ധാവ് തുടങ്ങി നിരവധി വിശേഷങ്ങളാല്‍ ഇന്ന് ജാദവ് പയംഗ് അറിയപ്പെടുന്നു. ഏറെ കൗതുകം നിറഞ്ഞ കാര്യം ഇതൊന്നുമല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിത്തുകള്‍ പാകി മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന ജാദവ് പയംഗിനെ കാണുമ്പോള്‍ പലരും 'അവന് ഭ്രാന്താണെന്ന്' പറഞ്ഞ് കളിയാക്കിയിരുന്നു. എന്നാല്‍ രാജ്യം പത്മശ്രീ നല്‍കി ജാദവ് പയംഗിനെ അഭിനന്ദിച്ചപ്പോള്‍ അന്ന് നിന്ദിവര്‍പോലും കൈയടിച്ചു, ഹൃദയംകൊണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.