ന്യൂഡൽഹി: പെർമനന്റ് അക്കൗണ്ട് നമ്പറും (പാൻ) ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ട സമയ പരിധി ഇന്ന് അവസാനിക്കും. ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ ഏപ്രിൽ ഒന്നുമുതൽ അസാധുവായിരിക്കും. മാത്രമല്ല ഈ രേഖകൾ ബന്ധിപ്പിക്കാത്തവർക്ക് 1000 രൂപ പിഴ ചുമത്താനും സാധ്യതയുണ്ട്.
കോവിഡ് പശ്ചാത്തലത്തിലാണ് ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള സമയം മാർച്ച് 31 വരെ സർക്കാർ നീട്ടിയത്. 2020 ജൂൺ 30 വരെയായിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്. നിലവിൽ മിക്ക സാമ്പത്തിക ഇടപാടുകൾക്കും പാൻ കാർഡ് സമർപ്പിക്കേണ്ടതുണ്ട്. പാൻ കാർഡ് അസാധുവായാൽ ബാങ്ക് ഇടപാടുകളിൽ അടക്കം ബുദ്ധിമുട്ട് നേരിട്ടേക്കും.
ആധാര്‍- പാന്‍ ലിങ്ക് ചെയ്യാതെ ഐടി റിട്ടേണ്‍സ് ഫയല്‍ ചെയ്യാന്‍ സാധിക്കുമെങ്കിലും റിട്ടേണ്‍ പ്രൊസസ് ആവില്ലെന്നാണ് അറിയിപ്പ്. ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി വകുപ്പ് സെക്ഷന്‍ 139 എഎഎ വകുപ്പ് പ്രകാരം സാങ്കേതികപരമായി പാന്‍ അസാധുവാകും.
പിന്നീടത് ലിങ്ക് ചെയ്യണമെങ്കില്‍ പിഴയും നല്‍കേണ്ടതോ അല്ലെങ്കില്‍ പുതിയ കാര്‍ഡിന് അപേക്ഷ നല്‍കുകയോ വേണം.
ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നത് അടക്കം നിരവധി സേവനങ്ങള്‍ക്കായി നിലവില്‍ പാന്‍കാര്‍ഡിന്റെ ആവശ്യകതയുണ്ട്. കാര്‍ഡ് റദ്ദാവുകയാണെങ്കില്‍ വാഹനങ്ങളുടെ വാങ്ങല്‍, വില്‍പ്പന, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡിമാറ്റ് അക്കൗണ്ട് എന്നിവയടക്കം നിരവധി സാമ്പത്തിക ഇടപാടുകള്‍ക്ക് തടസം നേരിടും.
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കല്‍; അവസാന തിയതി മാര്‍ച്ച് 31
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.