പാട്ടുപാടി അതിശയിപ്പിച്ച മലയാളിക്കുട്ടിക്ക് പ്രശംസയുമായി ഹിമാചല്‍ മുഖ്യമന്ത്രി

പാട്ടുപാടി അതിശയിപ്പിച്ച മലയാളിക്കുട്ടിക്ക് പ്രശംസയുമായി ഹിമാചല്‍ മുഖ്യമന്ത്രി

സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട് പലരും. അതും വ്യത്യസ്തമായ കലാമികവുകള്‍ക്കൊണ്ട്. പാട്ടു പാടിയും നൃത്തം ചെയ്തും ചിത്രം വരച്ചുമെല്ലാം സൈബര്‍ ഇടങ്ങളില്‍ താരമാകുന്നവര്‍ നിരവധിയാണ്. അടുത്തിടെയാണ് ഹിമാചലി ഗാനം ആലപിച്ച് ദേവിക എന്ന മിടുക്കി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ മലയാളിയായ ദേവികക്കുട്ടിയുടെ ആലാപനത്തെ പ്രശംസിച്ചിരിക്കുകയാണ് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍.   

തിരുവനന്തപുരം സ്വദേശിയാണ് ദേവിക. ഹിമാചല്‍ പ്രദേശിലെ ഒരു നാടോടി ഗാനം ആലപിക്കുന്ന ദേവികയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണം നേടിയിരുന്നു. മായേനീ മേരിയ എന്ന ഹിമാചലി ഗാനമാണ് വളരെ മനോഹരമായി ദേവിക ആലപിച്ചത്. പലരും ദേവികയെ പ്രശംസിച്ചുകൊണ്ടും രഗത്തിത്തി. വളരെ വേഗത്തിലാണ് ദേവികയുടെ പാട്ടു വീഡിയോ സൈബര്‍ ഇടങ്ങളില്‍ വൈറലായത്.  

അതേസമയം ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ സമൂഹമാധ്യമങ്ങളില്‍ ദേവികയുടെ ആലാപനത്തെ പ്രശംസിച്ചുകൊണ്ട് മനോഹരമായ ഒരു കുറിപ്പും പങ്കുവെച്ചു. 'കേരളത്തിന്റെ മകളായ ദേവികയാണ് ഈ മിടുക്കി. ഹിമാചല്‍ പ്രദേശിന്റെ മഹത്വം വര്‍ധിപ്പിച്ചിരിക്കുകയാണ് ദേവിക തന്റെ മനോഹരമായ ശബ്ദത്താല്‍ ഹിമാചലി ഗാനം ആലപിച്ചുകൊണ്ട്. മനോഹരമായ മാന്ത്രിത നിറഞ്ഞ ശബ്ദമാണ് ദേവികയുടേത്. ഈ ശബ്ദത്തെ ലോകം മുഴുവന്‍ അംഗീകരിക്കാന്‍ ഇടയാകട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. അതിനോടൊപ്പം തന്നെ ഇവിടുത്തെ സംസ്‌കാരങ്ങളെക്കുറിച്ച് പഠിക്കുവാനായി ഹിമാചല്‍ പ്രദേശിലേക്ക് വരുവാനും ഞാന്‍ ദേവികയെ ക്ഷണിക്കുന്നു. എല്ലാ വിധ ആശംസകളും ദേവികയ്ക്ക് ഞാന്‍ നേരുന്നു'. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.  

ചെറിയ ക്ലാസു മുതല്‍ക്കേ സ്‌കൂളിലെ കലാപരിപാടികളില്‍ സജീവമായിരുന്ന ദേവിക എന്നാല്‍ പാട്ട് ശാസ്ത്രീയമായി പഠിച്ചിട്ടില്ല. എന്നാല്‍ ദേവികയുടെ സ്വരമാധുരി ആരേയും അതിശയിപ്പിക്കും. അത്രമേല്‍ ആര്‍ദ്രമായാണ് ഈ പെണ്‍കുട്ടി ഗാനങ്ങള്‍ ആലപിക്കുന്നത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.