96-ാം വയസ്സില്‍ ബിരുദം നേടിയ അപ്പൂപ്പന്‍; അഭിമാനമാണ് പ്രചോദനവും

96-ാം വയസ്സില്‍ ബിരുദം നേടിയ അപ്പൂപ്പന്‍; അഭിമാനമാണ് പ്രചോദനവും

പ്രായമൊക്കെ വെറുമെരു നമ്പറല്ലേ എന്ന് പറയും ചിലരെ കണ്ടാല്‍. കാരണം പ്രായത്തെ വെല്ലുന്ന പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്നവര്‍ നിരവധിയാണ്. കലാ സാംസ്‌കാരിക- വിദ്യാഭ്യാസ മേഖലായിലെല്ലാം പ്രതിഭ തെളിയിക്കുന്ന മുത്തച്ഛന്‍മാരും മുത്തശ്ശിമാരുമൊക്കെ നമുക്ക് ചുറ്റുമുണ്ട്. പഠനത്തിനും പ്രായമൊരു തടസമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ജുസേപ്പെ പാറ്റോര്‍ണോ എന്ന അപ്പൂപ്പന്‍.

96-ാം വയസ്സില്‍ ബിരുദം നേടിയ ഈ അപ്പൂപ്പന്‍ ഇറ്റലിക്കാരനാണ്. തെക്കന്‍ ഇറ്റലിയിലെ സിസിലിയില്‍ നിന്നുള്ള ജുസേപ്പെ പാറ്റോര്‍ണോ യൗവ്വനത്തെ വെല്ലുന്ന ചുറുചുറുക്കമായാണ് വിജയം നേടിയത്. അപ്പൂപ്പന്റെ നേട്ടത്തില്‍ അഭിമാനിക്കുന്നവരും ചെറുതല്ല.


ജുസേപ്പെ പാറ്റോര്‍ണോ ബിരുദം നേടിയപ്പോള്‍ ലോകം ഒന്നടങ്കം കൈയടിച്ചു. കാരണം സര്‍വകലാശാല ബിരുദം നേടുനംന ഇറ്റലിയിലെ ഏറ്റവും പ്രായമുള്ള വിദ്യാര്‍ത്ഥി എന്ന റെക്കോകര്‍ഡും ഈ അപ്പൂപ്പന്റെ പേരിലാണ് നിലവില്‍. ഇറ്റലിയിലെ പലേര്‍മോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തിും തത്വശാസ്ത്രത്തിലുമാണ് ജുസേപ്പെ പാറ്റോര്‍ണോ അപ്പൂപ്പന്‍ ബിരുദം നേടിയത്.

സിസിലിയിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു ജുസേപ്പെ പാറ്റോര്‍ണോയുടെ ജനനം. അതുകൊണ്ടുതന്നെ ഫഠിക്കണമെന്ന് അതിയായി ആഗ്രഹിച്ചുവെങ്കിലും സാഹചര്യങ്ങളെല്ലാം അദ്ദേഹത്തിന് പ്രതികൂലമായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇറ്റാലിയന്‍ നാവിക സേനയുടെ ഭാഗമായി പങ്കെടുത്തിട്ടുണ്ട് ഇദ്ദേഹം. പിന്നീട് റെയില്‍വേ ജീവനക്കാരനായി വിരമിച്ച. പക്ഷെ പഠിക്കണമെന്നുള്ള ആഗ്രഹം മാത്രം അദ്ദേഹത്തിന്‍െ മനസ്സില്‍ ബാക്കി നിന്നു. അങ്ങനെ 2017-ല്‍ ജുസേപ്പെ പാറ്റോര്‍ണോ ബിരുദ പഠനത്തിന് എന്‍-റോള്‍ ചെയ്തു.


രാവിലെ ഏഴുമണിക്ക് ജുസേപ്പെ പാറ്റോര്‍ണോ പഠിക്കാനായി എഴുന്നേല്‍ക്കും. ഇന്റര്‍നെറ്റിന്റേയും മറ്റ് ന്യൂജനറേഷന്‍ മാധ്യമങ്ങളുടേയും സഹായം കാര്യമായി തേടിയില്ല. മറിച്ച് പുസ്തകങ്ങള്‍ വായിച്ചു. ടൈപ്പ്‌റൈറ്റര്‍ ഉപയോഗിച്ചാണ് ജുസേപ്പെ പാറ്റോര്‍ണോ ടൈപ്പ് ചെയ്തിരുന്നത് എന്നതും ശ്രദ്ധേയമാണ്. ഉച്ചയ്ക്ക് അല്‍പ്പസമയം മാത്രം വിശ്രമിക്കും. വൈകുന്നേരം മുതല്‍ രാത്രി വരെ വീണ്ടും പഠനം. അങ്ങനെ ഒടുവില്‍ തന്റെ സ്വപ്‌നം കൈയെത്തിപ്പിടിച്ചു ഈ അപ്പൂപ്പന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.