രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; ഞായറാഴ്ച ഒരു ലക്ഷം കേസുകള്‍

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; ഞായറാഴ്ച ഒരു ലക്ഷം കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്നലെ മാത്രം ഒരു ലക്ഷത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആദ്യമായാണ് പ്രതിദിന വര്‍ധനവ് ഒരു ലക്ഷം കടക്കുന്നത്. രോഗവ്യാപനം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയുന്ന മഹാരാഷ്ട്രയിലാണ്. 57,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 16 നാണ് രാജ്യത്ത് 97,894 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിനുശേഷം കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി തുടങ്ങി. രണ്ടാം തരംഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു കുതിച്ചുചാട്ടം ആരംഭിക്കുന്നതിന് അഞ്ച് മാസം മുൻപ് തന്നെ ഇടിവ് തുടര്‍ന്നു.

മഹാരാഷ്ട്രയില്‍ ഞായറാഴ്ച 57,074 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരു സംസ്ഥാനത്തും ഒരു ദിവസം 12,000 കേസുകള്‍ക്ക് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ട് നഗരങ്ങളായ പൂനെയിലും മുംബൈയിലും യഥാക്രമം 12,472, 11,206 പുതിയ കേസുകള്‍ കണ്ടെത്തി. മറ്റൊരു നഗരത്തിലും ഒരു ദിവസം 8,500 ല്‍ അധികം കേസുകള്‍ കണ്ടെത്തിയിട്ടില്ല.

മറ്റ് സംസ്ഥാനങ്ങളില്‍, ഛത്തീസ്ഗഢില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും അയ്യായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട്, പഞ്ചാബ് 3,000ത്തിലേക്ക് കടന്നു. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും കര്‍ണാടയിലും 4000ത്തിനും 5000ത്തിനും ഇടയിലാണ്. മിക്കവാറും എല്ലാ പ്രധാന സംസ്ഥാനങ്ങളും എണ്ണത്തില്‍ വലിയ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി.

അഞ്ചിന ഫോര്‍മുലയുമായി കേന്ദ്ര സര്‍ക്കാര്‍; മഹാരാഷ്ട്രയില്‍ ഭാഗിക ലോക്ക്ഡൗണ്‍ ഇന്ന് മുതല്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.