ന്യൂഡൽഹി : കോവിഡ് വാക്സീൻ ആദ്യഘട്ടത്തിൽ കുട്ടികൾക്കു ലഭിക്കാനിടയില്ല. അവസാന ഘട്ട പരീക്ഷണം നടത്തുന്ന പ്രമുഖ കമ്പനികൾ പോലും കുട്ടികളിൽ പരീക്ഷണം തുടങ്ങിയിട്ടില്ലെന്നതാണു കാരണം. ഏറെ പ്രതീക്ഷ നൽകുന്ന ഓക്സ്ഫഡ് വാക്സീൻ 5–18 വയസ്സുകാരെയും പരീക്ഷണത്തിൽ ഉൾപ്പെടുത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും നടപടിയായില്ല. ഇന്ത്യയിൽ വികസിപ്പിച്ച ‘കോവാക്സീൻ’ പരീക്ഷണത്തിലും 12 വയസ്സിൽ താഴെയുള്ളവരെ പരിഗണിച്ചിട്ടില്ല. കുട്ടികൾക്കു വാക്സീൻ വൈകുന്നതു അടുത്ത അധ്യയന വർഷത്തെ വരെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. മുതിർന്നവർക്കു നൽകാമെന്നതു കൊണ്ടു മാത്രം ഒരു വാക്സീനും കുട്ടികൾക്കു നൽകാൻ കഴിയില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.