ആപ്പിള്‍ ഓര്‍ഡര്‍ ചെയ്തതു, കിട്ടിയത് ഐഫോണ്‍ !

 ആപ്പിള്‍ ഓര്‍ഡര്‍ ചെയ്തതു, കിട്ടിയത് ഐഫോണ്‍ !

ലണ്ടന്‍: ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തിട്ട് ആപ്പിള്‍ കിട്ടിയതും, ഇഷ്ടിക കട്ട ലഭിച്ചതും, സോപ്പ് ലഭിച്ചതുമൊക്കെ നാം ധാരാളം കേട്ടിരിക്കും. പക്ഷെ ആപ്പിള്‍ പഴം ഓര്‍ഡര്‍ ചെയ്തിട്ട് ഒപ്പം ഐഫോണ്‍ ലഭിച്ച ഭാഗ്യവാനെപ്പറ്റി കേട്ടിട്ടുണ്ടോ? എങ്കില്‍ അങ്ങനെ ഒരാളുണ്ട്.

ഓണ്‍ലൈന്‍ തട്ടിപ്പ് അത്ര പുതിയ സംഭവമല്ല. ഫോണ്‍ ഓര്‍ഡര്‍ ചെയ്തു കാത്തിരുന്ന് ഒടുവില്‍ ഇഷ്ടിക കട്ട ലഭിച്ചതും, സോപ്പ് ലഭിച്ചതുമൊക്കെ നാം ധാരാളം കേട്ടിരിക്കും. പക്ഷെ ആപ്പിള്‍ ഓര്‍ഡര്‍ ചെയ്ത് കിട്ടിയ കവറില്‍ ഒപ്പം ഐഫോണ്‍ കൂടെ കിട്ടിയാലോ? നിക്ക് ജെയിംസ് എന്ന 50 വയസുള്ള കക്ഷിയാണ് ഈ ഭാഗ്യവാന്‍.

ഇംഗ്ലണ്ടിലെ ട്വിക്കന്‍ഹാമില്‍ താമസിക്കുന്ന നിക്ക് വീടിനടുത്തുള്ള ടെസ്‌കോ എക്‌സ്ട്രാ ഷോപ്പില്‍ ആപ്പിള്‍ ഓര്‍ഡര്‍ ചെയ്തു. ഓര്‍ഡര്‍ തയ്യാറായി എന്ന മെസേജ് വന്നപ്പോള്‍ പഴം എടുക്കാന്‍ പോയതാണ് കക്ഷി. ആപ്പിള്‍ നിറച്ച കവര്‍ നിക്കിന് കൊടുത്തതോടൊപ്പം കവറില്‍ ഒരു സര്‍പ്രൈസ് ഉണ്ട് എന്ന് ജീവനക്കാരി പറഞ്ഞു. ഈസ്റ്റര്‍ അടുത്തിരിക്കുന്ന സമയം ആയിരുന്നതുകൊണ്ട് ഈസ്റ്റര്‍ എഗ്ഗ് ആയിരിക്കും എന്നാണ് നിക്ക് കരുതിയത്. വീട്ടിലെത്തി കവര്‍ പരിശോധിച്ചപ്പോള്‍ ഒരു ഐഫോണ്‍ എസ്ഇ.

ടെസ്‌കോ ഷോപ്പിന്റെ 'സൂപ്പര്‍ സബ്സ്റ്റിറ്റിയൂട്‌സ്' എന്ന ഓഫറിന്റെ ഭാഗമായാണ് നിക്കിന് ഐഫോണ്‍ ലഭിച്ചത്. 'ടെസ്‌കോയ്ക്കും ടെസ്‌കോ മൊബൈലിനും ഒരു വലിയ നന്ദി. ബുധനാഴ്ച വൈകുന്നേരം ഞങ്ങള്‍ ഞങ്ങളുടെ ക്ലിക്ക് എടുത്ത് ഓര്‍ഡര്‍ ശേഖരിക്കാന്‍ പോയി. കവര്‍ തുറന്നു നോക്കിയപ്പോള്‍ ഒരു ആപ്പിള്‍ ഐഫോണ്‍ എസ്ഇ. ചുരുക്കി പറഞ്ഞാല്‍ ഞങ്ങള്‍ ആപ്പിളിന് ഓര്‍ഡര്‍ നല്‍കി, പക്ഷെ കിട്ടിയത് ആപ്പിള്‍ ഐഫോണ്‍' നിക്കിന്റെ പിതാവ് ജെയിംസ് ട്വീറ്റ് ചെയ്തു.


'സൂപ്പര്‍ സബ്സ്റ്റിറ്റിയൂട്‌സ്' ഓഫറിന്റെ ഭാഗമായി ഐഫോണുകള്‍, എയര്‍പോഡുകള്‍, സാംസങ് ഡിവൈസുകള്‍ എന്നിവയാണ് ടെസ്‌കോ ഒരുക്കിയിരിക്കുന്നത്. ഭാഗ്യശാലികളായ ഉല്‍പഭോക്താക്കള്‍ക്ക് ഈ ഉത്പന്നങ്ങള്‍ ലഭിക്കും. ഈ മാസം 18 വരെ ഈ തരത്തില്‍ 80 വിലപിടിപ്പുള്ള ഡിവൈസുകള്‍ നല്‍കാനാണ് ടെസ്‌കോ പദ്ധതിയിടുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.