തൃശ്ശൂർ: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് പൂരത്തിന് കാണികളെ ഒഴിവാക്കി കൊണ്ട് ചടങ്ങ് മാത്രമായി നടത്തുന്നത് ആലോചിക്കാമെന്ന നിലപാടിലെത്തിയിരിക്കുകയാണ് ദേവസ്വങ്ങൾ.
ഇന്ന് വൈകീട്ട് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുളള യോഗത്തിന് മുന്നോടിയായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ വെവ്വേറെ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങളെ ഉൾക്കൊളളിച്ച് പൂരം നടത്താനാകില്ലെന്നാണ് പൊതു അഭിപ്രായം.
ഇതിന്റെ പശ്ചാത്തലത്തിൽ കാണികളെ ഒഴിവാക്കിക്കൊണ്ട് പൂരം ചടങ്ങ് മാത്രമായി നടത്താനാണ് ആലോചന നടക്കുന്നത്.
എന്നാൽ പൂരത്തിന്റെ ചടങ്ങുകൾ സാമൂഹിക മാധ്യമങ്ങളിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയും ജനങ്ങളിലേക്ക് എത്തിക്കാനുളള നടപടികളെ കുറിച്ചും ചർച്ച ചെയ്യുന്നുണ്ട്. പൂരം നടത്തിപ്പിന് ആരോഗ്യ സർവകലാശാല വിസി ചെയർമാനായി പ്രത്യേക മെഡിക്കൽ സമിതി രൂപവത്കരിച്ചു. വൈകീട്ട് നാലുമണിക്ക് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൂരം നടത്തിപ്പ് സംബന്ധിച്ച് അന്തിമധാരണയാകും.
അതേസമയം പൂരം നടത്തിപ്പിന് സർക്കാർ നിശ്ചയിച്ചിട്ടുളള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം എന്ന തീരുമാനത്തിലേക്കും ദേവസ്വം ഭാരവാഹികൾ എത്തിച്ചേർന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.