ദുബായ്: യുഎഇയുടെ നൂറ് ദശലക്ഷം ഭക്ഷണപ്പൊതികള്‍ ലക്ഷ്യത്തിന്റെ 78 ശതമാനവും പൂർത്തിയായി. റമദാനിലാണ് മധ്യപൂർവ്വ ദേശം, ഏഷ്യ, ആഫ്രിക്ക ഉള്‍പ്പടെയുളള 20 രാജ്യങ്ങളിലുളള നിരാലംബരായവരിലേക്ക് യുഎഇയുടെ കാരുണ്യഹസ്തമെത്തുന്നത്. ക്യാംപെയിന്‍ തുടങ്ങി ഒരാഴ്ചയ്ക്കുളളില്‍ 78 ദശലക്ഷം ഭക്ഷണപ്പൊതികള്‍ വിവിധ രാജ്യങ്ങളിലെത്തിച്ചുകഴിഞ്ഞു. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവാണ് ക്യാംപെയിന് നേതൃത്വം നല്‍കുന്നത്.
ക്യാംപെയിന്‍ തുടങ്ങി ഒരാഴ്ചക്കകം 78 ശതമാനത്തോളം പൂർത്തിയായെന്നുളളത് യുഎഇയിലെ സമൂഹത്തിന്റെ നന്മയുടെയും കാരുണ്യത്തിന്റേയും തെളിവാണെന്ന് ക്യാബിനെറ്റ് അഫയേഴ്സ് മന്ത്രിയും എം ബി ആർ ജി ഐ ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് അല്‍ ഗർഗാവി പറഞ്ഞു. ഈ രാജ്യങ്ങളിലെ അശരണരും ദരിദ്രരുമായവരിലേക്കാണ് ഭക്ഷണപ്പൊതികളെത്തുക. കൃത്യമായ കണക്കുകളെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.
ക്യാംപെയിനില്‍ സംഭാവനചെയ്യാനായി നിരവധിപേരാണ് എത്തിയത്. സംഘടനകളും സർക്കാർ സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം 100 മില്ല്യണ്‍ മീല്‍സിന്റെ ഭാഗമായി. 100മില്ല്യണ്‍മീല്‍സ്. എഇ എന്ന വെബ്സൈറ്റിലൂടെയോ 8004999 എന്ന നമ്പറിലൂടെയോ ഇതേ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അറിയാനാകും. ഡു എത്തിസലാത്ത് എന്നീ മൊബൈല്‍ ഇന്റർനെറ്റ് സേവന ദാതാക്കളിലൂടെയും സംഭാവനകള്‍ നല്‍കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.