ന്യൂഡൽഹി: സാമ്പത്തിക വളർച്ചയിൽ ജൂൺ പാദത്തിൽ ജിഡിപിയിൽ ഉണ്ടായ ഇരുപത്തിമൂന്നു ശതമാനം വീഴ്ച ആശങ്കജനകമാണെന്നും ഉദ്യോഗസ്ഥ തലത്തിൽ വേണ്ട നടപടികൾ സ്വീകരിച്ച് പരിഹരിക്കണമെന്നും മുൻ റിസർവ്വ് ബാങ്ക് ഗവർണ്ണർ രഘുറാം രാജൻ പറഞ്ഞു.
നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ കൂടുതൽ സജീവമായി ഇടപെടമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സാമ്പത്തിക വളർച്ചയിലെ അതിഗുരുതമായ വീഴ്ച ഒരു സൂചനയാണ്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ 23 ശതമാനം വീഴ്ചയുണ്ടായപ്പോൾ കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാഷ്ട്രങ്ങളായ ഇറ്റലിയിൽ 12.4 ശതമാനവും അമേരിക്കയിൽ 9.5 ശതമാനവും മാത്രമാണ് കുറവ് വന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ ലിങ്ക്ഡെൻ പേജിലൂടെയാണ് അഭിപ്രായം രേഖപ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.