പ്രാണവായു (മലയാളം കവിത )

പ്രാണവായു (മലയാളം കവിത )

പ്രാണൻ പിടയുന്ന നേരത്ത്
ഉള്ളൊന്നു തണുക്കുവാൻ
കിട്ടുമോ ഒരല്പം പ്രാണവായു ....

കാലം തൊടുത്തുവിട്ടോ-
രസ്ത്രമേററ് പിടയുന്നു ലോകം,
നേര് മറന്നേറെ തിരിഞ്ഞോരുലകമേ
നിൻ്റെ നൊമ്പരമാരു കേൾക്കും....

നീ തീർത്തു നിനക്കായ് കിടങ്ങുകൾ
നീ തീർത്തു നിനക്കായ് ചങ്ങലപ്പൂട്ടുകൾ
നീ തീർത്തു നിനക്കായ് വിഷദ്രവങ്ങൾ
നീ തീർത്തു നിനക്കായ് ക്രൂര മാരകായുധങ്ങൾ...

നീ ഒരുക്കി യുദ്ധങ്ങൾ
നീ ഒരുക്കി മരണങ്ങൾ
നീ ചിരിയിൽ തീർത്തത്
വഞ്ചന മാത്രം...

നീ തീർത്ത സൗധങ്ങൾ ആർക്കുവേണ്ടി ....
നീ വെട്ടിപ്പിടിച്ചതെല്ലാം ആർക്കുവേണ്ടി....
ഒരു മാത്ര നീയൊന്നിരുന്നില്ല
ചുറ്റും തിരിഞ്ഞൊന്നു നോക്കിയില്ല
വീണു പോയോർക്ക് താങ്ങായ് കൈകൾ നീട്ടിയില്ല..
നീ കുതിച്ച് പാഞ്ഞിന്നിതാ
കിതച്ച് നിൽക്കുന്നു മരണമുനമ്പിൽ :...

എന്തെന്തു കോലങ്ങൾ
എന്തെന്തു വീര്യങ്ങൾ...
ഇനി നല്ലോർമ്മയിൽ
മുഖത്ത് ചിരിയെന്നു
തെളിയും-
ഇല്ല, എല്ലാം മിഥ്യയെന്നുറച്ച്
കേഴുന്നൊരൽപം
പ്രാണവായുവിനായ് മാനുഷർ...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26