കൊവിഡ് മൂലം പരീക്ഷ എഴുതാൻ സാധിക്കാത്തവർക്കായി നീറ്റ് പരീക്ഷ വീണ്ടും നടത്തും

കൊവിഡ് മൂലം പരീക്ഷ എഴുതാൻ സാധിക്കാത്തവർക്കായി നീറ്റ് പരീക്ഷ വീണ്ടും നടത്തും

ദില്ലി: കൊവിഡ് മൂലം പരീക്ഷ എഴുതാൻ സാധിക്കാത്തവർക്കായി നീറ്റ് പരീക്ഷ വീണ്ടും നടത്തും. കൊവിഡ് രോഗബാധ കാരണം നീറ്റ് പരീക്ഷ എഴുതാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്കായി വീണ്ടും പരീക്ഷ. പ്രവേശന പരീക്ഷ വീണ്ടും നടത്താൻ സുപ്രിം കോടതി നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് നിർദേശം നൽകി. ഈ മാസം 14ന് പരീക്ഷ നടത്തി 16ന് ഫലം പ്രഖ്യാപിക്കണം. മുൻപ് പരീക്ഷ എഴുതാൻ സാധിക്കാത്തവർ നൽകിയ ഹർജിയിലാണ് സുപ്രിംകോടതി നിർദേശം. മുൻപ് പരീക്ഷ നടക്കുമ്പോൾ കൊവിഡ് ചികിത്സയിലായിരുന്നവർക്കും കണ്ടെയ്ൻമെന്റ് സോണുകളിൽ ആയിരുന്നവർക്കും പരീക്ഷ എഴുതാൻ ഇത്തവണ അവസരം നൽകും. കഴിഞ്ഞ മാസം 14ന് ആയിരുന്നു കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നീറ്റ് പരീക്ഷ നടത്തിയത്. ഫലപ്രഖ്യാപനം അടുത്തിരിക്കെയാണ് സുപ്രിംകോടതി നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.