യു.എസില്‍ കരാര്‍ ജീവനക്കാര്‍ക്കുള്ള മിനിമം വേതനം വര്‍ധിപ്പിച്ചു; മണിക്കൂറിന് 15 ഡോളര്‍

യു.എസില്‍ കരാര്‍ ജീവനക്കാര്‍ക്കുള്ള മിനിമം വേതനം വര്‍ധിപ്പിച്ചു; മണിക്കൂറിന് 15 ഡോളര്‍

വാഷിങ്ടണ്‍: യു.എസ്. സര്‍ക്കാരിനു കീഴിലുള്ള കരാര്‍ തൊഴിലാളികളുടെ മിനിമം വേതനം മണിക്കൂറില്‍ 15 ഡോളറായി (ഏകദേശം 1,116 രൂപ) പുതുക്കി നിശചയിച്ചു. പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ച എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് വേതനവര്‍ധന ഉറപ്പാക്കുന്നത്. നിലവില്‍ മണിക്കൂറിന് 10. 95 ഡോളറാണ് വേതനം.

അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ വര്‍ധന പ്രാബല്യത്തിലാകും. ശുചീകരണ തൊഴിലാളികള്‍, മെയിന്റനന്‍സ് തൊഴിലാളികള്‍ തുടങ്ങി വയോജനങ്ങളെ പരിചരിക്കുന്നവര്‍ വരെയുള്ള നിരവധി ജീവനക്കാര്‍ക്ക് പ്രയോജനപ്പെടുന്നതാണ് തീരുമാനമെന്നു വൈറ്റ് ഹൗസ് അറിയിച്ചു. ഉയര്‍ന്ന വേതനം തൊഴിലാളികളുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുമെന്നും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.

390,000 കരാറുകാര്‍ക്ക് വേതന വര്‍ധനയുടെ പ്രയോജനം ലഭിക്കുമെന്ന് ലിബറല്‍ ഇക്കണോമിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് കണക്കാക്കുന്നു. എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും അടുത്ത വര്‍ഷം ജനുവരി 30 നകം ഉയര്‍ന്ന വേതനം ഉള്‍പ്പെടുത്തി കരാര്‍ വ്യവസ്ഥകള്‍ പുതുക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.