കൊച്ചി: സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാടില്‍ അറസ്റ്റിലായ സന്ദീപ് നായര്‍, സരിത് എന്നിവര്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഒന്‍പത് മാസത്തിന് ശേഷം ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂലൈ 22നായിരുന്നു സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കേസില്‍ കൂട്ട് പ്രതികളായ സ്വപ്ന സുരേഷ്, എം ശിവശങ്കര്‍ എന്നിവര്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിട്ടുണ്ട്. സന്ദീപ് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും കസ്റ്റംസ് കേസില്‍ കൊഫെപോസ ചുമത്തപ്പെട്ടതിനാല്‍ ഉടന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.