കോവിഡ് കണ്ടെത്താൻ പൊതു ഇടങ്ങളിൽ കിയോസ്കുകൾ സ്ഥാപിക്കും

കോവിഡ് കണ്ടെത്താൻ പൊതു ഇടങ്ങളിൽ കിയോസ്കുകൾ സ്ഥാപിക്കും

സംസ്ഥാനത്ത് രോഗികളുടെ പ്രതിദിന എണ്ണത്തിൽ വർധനയുണ്ടാകുന്ന സാഹചര്യത്തിൽ പരിശോധന വ്യാപകമാക്കാൻ ആരോഗ്യവകുപ്പിൻറെ തീരുമാനം. പൊതുസ്ഥലങ്ങളിൽ കോവിഡ് പരിശോധനയ്ക്കുുള്ള കിയോസ്ക്കുകൾ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് . രാജ്യത്തെ തന്നെ ഏറ്റവും കൂടുതലൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാകുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത് .

വിമാനത്താവളം, റയില്‍വേസ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍, ഷോപ്പി്ങ് മാളുകള്‍, ജില്ലാ അതിര്‍ത്തികള്‍, ശബരിമല ഉള്‍പ്പെടെയുള്ള തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള വഴികളില്‍, തുടങ്ങി ജനങ്ങള്‍ കൂടുതലായി എത്തുന്ന മറ്റെല്ലാ ഇടങ്ങളിലും കോവിഡ് പരിശോധിക്കാന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാനാണ് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം.സര്‍ക്കാരിന്റെയോ ഐസിഎംആറിന്റെയോ അനുമതിയുള്ള ലാബുകള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരെ അറിയിച്ച് കിയോസ്‌കുകള്‍ തുടങ്ങാം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.