അഴീക്കോട്ട് തർക്കം; വോട്ടെണ്ണൽ നിർത്തി

അഴീക്കോട്ട് തർക്കം; വോട്ടെണ്ണൽ നിർത്തി

അഴീക്കോട്ട്:  മുസ്‌ലിംലീഗ് നേതാവ് കെഎം ഷാജി മത്സരിക്കുന്ന അഴീക്കോട്ട് തർക്കത്തെ തുടർന്ന് വോട്ടെണ്ണൽ നിർത്തി. പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിനെ ചൊല്ലിയുള്ള തർക്കത്തിലാണ് വോട്ടെണ്ണൽ നിർത്തിയത്. രാവിലെ പത്തു മണിയിലെ കണക്കുപ്രകാരം ഇടത് സ്ഥാനാർത്ഥി കെവി സുമേഷ് 33 വോട്ടിന് മണ്ഡലത്തിൽ മുമ്പിലാണ്.

ജില്ലയിലെ 11 മണ്ഡലത്തിൽ ഒമ്പതിടത്ത് എൽഡിഎഫ് മുമ്പിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് മുവ്വായിരത്തിലേറെ വോട്ടുകൾക്ക് എൽഡിഎഫ് മുമ്പിലാണ്. പയ്യന്നൂരിൽ എണ്ണായിരത്തിലേറെ വോട്ടുകൾക്ക് സിപിഎം മുമ്പിലാണ്. കല്യാശ്ശേരിയിൽ 6166 വോട്ടിന് സിപിഎം മുമ്പിലാണ്. കണ്ണൂരിൽ 787 വോട്ടിന് യുഡിഎഫ് ലീഡ് ചെയ്യുന്നു. ഇരിക്കൂരിലും യുഡിഎഫാണ് മുമ്പിൽ. 757 വോട്ടിന്റെ ഭൂരിപക്ഷമാണ് മുന്നണിക്കുള്ളത്. കൂത്തുപറമ്പിലും മട്ടന്നൂരിലും എണ്ണായിരത്തിലേറെ വോട്ടുകൾക്ക് ഇടതു മു്ന്നണി മുമ്പിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.