കോവിഡ് വ്യാപനം അതിതീവ്രം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗണ്‍; എട്ട് മുതല്‍ 16 വരെ അടച്ചിടും

കോവിഡ് വ്യാപനം അതിതീവ്രം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗണ്‍; എട്ട് മുതല്‍ 16 വരെ അടച്ചിടും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. എട്ട് മുതല്‍ 16 വരെ ഒരാഴ്ചയാണ് സംസ്ഥാനം അടച്ചിടുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മെയ് എട്ടിന് രാവിലെ ആറ് മുതൽ മെയ് 16 വരെ ഒമ്പതു ദിവസത്തേക്കാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ ആയിരിക്കും.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സമ്പൂർണ ലോക്ക് ഡൗൺ എന്ന തീരുമാനം. നിലവിലെ മിനി ലോക്ക് ഡൗൺ അപര്യാപ്തമാണ് എന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിരുന്നു. സമിതിയുടെ നിർദേശം അനുസരിച്ചാണ് ലോക്ക് ഡൗൺ പ്രഖ്യാപനം.

കേരളത്തിൽ ഇന്നലെ 41,953 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 6558 രോഗികളുള്ള എറണാകുളമാണ് മുന്നില്‍.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69. 58 കോവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.