കേരളത്തിലൂടെയുള്ള മൂന്ന് ട്രെയിന്‍ സര്‍വ്വീസുകള്‍ കൂടി റദ്ദാക്കി

കേരളത്തിലൂടെയുള്ള മൂന്ന് ട്രെയിന്‍ സര്‍വ്വീസുകള്‍ കൂടി റദ്ദാക്കി

തിരുവനന്തപുരം : കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ കൂടി റദ്ദാക്കി. കൊച്ചുവേളി -മൈസൂര്‍ എക്‌സ്പ്രസ് , കൊച്ചുവേളി-നിലമ്ബൂര്‍ രാജ്യറാണി , അമൃത എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. ഈ മാസം 15 മുതല്‍ 31 വരെയാണ് ട്രെയിനുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. ലോക്ഡൗണ്‍ മൂലം യാത്രക്കാരുടെ കുറവ് കാരണമാണ് ട്രെയിനുകള്‍ നിര്‍ത്തിവെച്ചത് എന്ന് ദക്ഷിണ റെയിൽവേ അധികൃതര്‍ അറിയിച്ചു. ഇതോടെ മൂന്ന് ആഴ്ചയ്ക്കിടെ സംസ്ഥാനത്ത് നിര്‍ത്തിവെച്ച ട്രെയിനുകളുടെ എണ്ണം 65 ഓളം ആയി.

നേരത്തെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഉള്‍പ്പെടെ കേരളത്തില്‍ ഓടുന്ന 44 ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കുള്ള രണ്ട് സൂപ്പര്‍ ഫാസ്റ്റ് തീവണ്ടികള്‍, മംഗലാപുരം- ചെന്നൈ, എറണാകുളം-ലോകമാന്യതിലക്, കൊച്ചുവേളി-പോര്‍ബന്തര്‍, കൊച്ചുവേളി-ഇന്‍ഡോര്‍, വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം - ഷൊര്‍ണൂര്‍, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂര്‍-ഷൊര്‍ണൂര്‍ തുടങ്ങിയ മെമു സര്‍വ്വീസുകളും നിര്‍ത്തിവച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.