കോവിഡ് ഹെൽപ്‌ഡെസ്‌കുമായി പുനലൂർ രൂപത

കോവിഡ് ഹെൽപ്‌ഡെസ്‌കുമായി  പുനലൂർ രൂപത

തിരുവനന്തപുരം : പുനലൂർ രൂപത രൂപീകൃതമായതിന്റെ 35-ാം വർഷം  ദേശം ഒരു മഹാമാരിയിലൂടെ കടന്നുപോകുന്നതിനാൽ വാർഷികത്തിന്റെ ധന്യ മുഹൂർത്തങ്ങളെ  മനുഷ്യ സേവനത്തിന്റെ അവസരമാക്കി മാറ്റാൻ പുനലൂർ രൂപത മുന്നിട്ടിറങ്ങുന്നു. മഹാമാരിയിൽപെട്ടു ദുരിതമനുഭവിക്കുന്നവർക്കായി  ഹെൽപ്പ്‌ഡെസ്‌ക് ആരംഭിക്കാനാണ് രൂപതാധികാരികളുടെ തീരുമാനം.

തങ്ങളുടെ സേവനപരിധിയിൽ ആർക്കും ഒറ്റക്കാണെന്ന തോന്നൽ ഉണ്ടാകാതിരിക്കാനാണ് രൂപതയിലെ വിവിധ ദേവാലയങ്ങളിൽ കോവിഡ് ബാധിതരായി കഴിയുന്നവർക്ക് കാവലാളാകുന്ന കൂട്ടായ്മയുടെ ' കരുതൽ ' എന്ന ഈ സംരഭം.

മൂന്നു ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന എട്ടു ഫൊറോനകൾ ഉള്ള രൂപതയിൽ ഏകോപനത്തിനായി രണ്ടു ടീമുകൾ ഉണ്ട്. എല്ലാ അംഗങ്ങളും ഉൾക്കൊള്ളുന്ന രൂപത ടീമാണ് ഒന്നാമത്തേത്. അടുത്ത് കോർ ടീമാണ്. കൂടാതെ ബിഷപ് സെൽവിസ്റ്റർ പൊന്നുമുത്തൻ, ഫാ ഡോ.ജോൺസൻ ജോസഫ് എന്നിവരടങ്ങിയ ഉപദേശക സമിതി മാർഗ്ഗനിര്ദേശത്തിനായുണ്ട്. ജില്ലാ കേന്ദ്രങ്ങൾ, പോലീസ് ഡിപ്പാർട്ട് മെന്റ്, സംസ്ഥാന ഗവണ്മെന്റ് എന്നീ തലങ്ങളിലുള്ള ഏകോപനം കോർ ടീം നിർവ്വഹിക്കും.

ഡോ.ജോസ് തങ്കച്ചൻ, അജി പുനലൂർ, റജീന തോമസ്, റോസമ്മ സെബാസ്റ്റ്യൻ,ഫാ.മൈക്കിൾ വർഗീസ്,ഫാ.ജോയി സാമുവേൽ ഷിബു ജോസഫ് എന്നിവരാണ്  കോർ ടീം അംഗങ്ങൾ . ഓരോ ഫൊറോനായുടെ കീഴിലുള്ളവർക്കു  ഫൊറോനാ പ്രതിനിധികളുമായി  ബന്ധപ്പെടാവുന്നതാണ്. പുനലൂർ ഫൊറോനാ ജെയ്സൺ പുനലൂർ -8075996370 , ശൂരനാട് ഫൊറോനാ  ജിബിൻ ഗബ്രിയേൽ -9562849142, ചാരുംമൂട് ഫൊറോനാ അഖി അനിയൻ - 8893131792, കൊഴുവല്ലൂർ ഫൊറോനാ സഹിൽ ഉമ്പർനാട്- 8086233173, പത്തനംതിട്ട ഫൊറോനാ സ്നേഹ മറിയം - 9207878031, പത്തനാപുരം ഫൊറോനാ ദിലീപ് ഏനാത്ത് -8606296048 , കൊട്ടാരക്കര ഫൊറോനാ ആഗസ് കൊട്ടാരക്കര -9037121821, ആയൂർ ഫൊറോനാ അലൻ ചണ്ണപ്പേട്ട- 9847491210, ഷിബു ജോസഫ് -9400241885, ഡോ.ജോസ് തങ്കച്ചൻ- 9446280032


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.