തിരുവനന്തപുരം : കൊവിഡ് ഡ്യൂട്ടി ഉൾപ്പെടെ അമിത സമ്മർദമെന്ന് സർക്കാർ ഡോക്ടർമാർ. ആരോഗ്യ വകുപ്പ് ജീവനക്കാർ പ്രതിഷേധത്തിലേക്ക് കടക്കുകയാണ്. നാളെ മുതൽ സർക്കാർ ഡോക്ടർമാർ അധിക ജോലികളിൽ നിന്ന് വിട്ടുനിൽക്കും. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെത് ആണ് തീരുമാനം. ഡ്യൂട്ടി കഴിഞ്ഞുള്ള ഓൺലൈൻ യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കും. ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് ഒഴിവാകാനും തീരുമാനിച്ചു. കൊവിഡ് ഡ്യൂട്ടി ബഹിഷ്കരിക്കില്ലെന്നും സംഘടന വ്യക്തമാക്കി. കൊവിഡിൻ പുറമെയുള്ള ജോലികളിൽ നിന്ന് വിട്ടുനിൽക്കും. കൊവിഡുമായി ബന്ധമില്ലാത്ത പരിശീലനങ്ങളിൽ നിന്നും വിട്ടുനിൽക്കും. ഡ്യൂട്ടി സമയത്തിൽ അല്ലാതെയുള്ള സൂം യോഗങ്ങളും ബഹിഷ്കരിക്കുമെന്നും വിവരം. ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർ ധിപ്പിക്കണമെന്ന അഭ്യർത്ഥന തുടർ ന്നുകൊണ്ടിരിക്കെ അവധി റദ്ദാക്കിയ തീരുമാനമാണ് പുറത്തിറക്കിയത്. നീതി നിഷേധത്തിന്റെ അതിരുകൾ കടക്കുന്നതാണിതെന്നും രോഗികളുടെ ചികിത്സയെ ബാധിക്കാത്ത രീതിയിലായിരിക്കും സമരമെന്നും സംഘടന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.