റഷ്യന്‍ നിർമ്മിത കോവിഡ് വാക്സിന്‍ പരീക്ഷണങ്ങള്‍ യുഎഇയില്‍ ഉടന്‍ ആരംഭിക്കും. ചൈനയുടെ കോവിഡ് വാക്സിന്‍ പരീക്ഷണങ്ങള്‍ മൂന്നാം ഘട്ടത്തിലാണ്. ഇതിനുപുറമെയാണ് റഷ്യന്‍ നിർമ്മിത സ്പുട്നിക് വി കോവിഡ് വാക്സിന്‍ പരീക്ഷണങ്ങള്‍ കൂടി ആരംഭിക്കുന്നത്. റഷ്യന്‍ ഫെഡറേഷന്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഗമലേയ നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ച വാക്സിന്‍ പരീക്ഷണം, യുഎഇയിലെ ഗള്‍ഫ് ഹെല്‍ത്ത് ഇന്‍വെസ്റ്റ്മെന്‍റ്, റഷ്യന്‍ സോവറൈന്‍ വെല്‍ത്ത് ഫണ്ട്, റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്‍റ് എന്നിവയുടെ സഹകരണത്തോടെയാണ് നടക്കുന്നത്. 21 ദിവസങ്ങൾക്കുള്ളിൽ വാക്‌സിന്‍റെ രണ്ട് ഡോസുകളായിരിക്കും എടുക്കേണ്ടത്. കൂടുതല്‍ വിശദാംശങ്ങൾ ആരോഗ്യമന്ത്രാലയം വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.ചൈനയുടെ മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ നിരവധി പേർ പങ്കാളികളായിരുന്നു. നവംബർ അവസാനത്തോടെ പരീക്ഷണത്തിന്‍റെ ഫലമെന്തെന്നുളളതിലും വ്യക്തത വന്നേക്കും
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.