ടൗട്ടേ ചുഴലിക്കാറ്റ് യുഎഇയെ ബാധിക്കില്ല: കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ടൗട്ടേ ചുഴലിക്കാറ്റ് യുഎഇയെ ബാധിക്കില്ല: കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ദുബായ്: ഇന്ത്യയില്‍ ഏറെ നാശം വിതച്ച ടൗട്ടേ ചുഴലിക്കാറ്റ് യുഎഇ ബാധിക്കില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ടൗട്ടേ ചുഴലിക്കാറ്റ് യുഎഇയിലെത്തുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിച്ച സാഹചര്യത്തിലാണ് അറിയിപ്പ്.

സാഹചര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് വ്യക്തമാക്കുന്നു. മുംബൈയില്‍ ചുഴലിക്കാറ്റ് നാശം വിതച്ചതിനെ തുടർന്ന് എമിറേറ്റസ് മുംബൈയിലേക്കുളള വിമാന സർവ്വീസ് നിർത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.