യുഎഇയില്‍ കോവിഡ് സിനോഫാം വാക്സിന്‍ ബൂസ്റ്റർ ഡോസ് ഒരു മാസത്തിനകം സജ്ജമാകും

യുഎഇയില്‍ കോവിഡ് സിനോഫാം വാക്സിന്‍ ബൂസ്റ്റർ ഡോസ് ഒരു മാസത്തിനകം സജ്ജമാകും

ദുബായ്: യുഎഇയില്‍ സിനോഫാം വാക്സിനെടുത്തവർക്കുളള വാക്സിന്‍ ബൂസ്റ്റർ ഡോസ് വിതരണത്തിനായി ആരോഗ്യകേന്ദ്രങ്ങള്‍ ഒരു മാസത്തിനകം സജ്ജമാകുമെന്ന് അധികൃതർ. സിനോഫാം വാക്സിന്റെ ആദ്യത്തേയും രണ്ടാമത്തേയും ഡോസുകളെടുത്ത് ആറുമാസം പൂർത്തിയായവരാണ് ബൂസ്റ്റർ ‍ഡോസ് എടുക്കേണ്ടത്. എന്നാല്‍ കണക്കുകള്‍ പ്രകാരം വാക്സിനേഷന്റെ രണ്ട് ഡോസുമെടുത്ത് ആറുമാസം പൂർത്തിയാകത്തവരാണ് രാജ്യത്തെന്ന് അധികൃതർ വ്യക്തമാക്കുന്നു.

ബൂസ്റ്റർ ഡോസ് എടുക്കുകയെന്നുളളത് നിർബന്ധമല്ല. എന്നാല്‍ രാജ്യത്തിന്റെ ആരോഗ്യപ്രതിരോധം ഉറപ്പുവരുത്തുകയെന്നുളള ലക്ഷ്യത്തോടെയാണ് ആവശ്യമെങ്കില്‍ ബൂസ്റ്റർ ഡോസുകൂടി എടുക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് പ്രാദേശിക ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ യുഎഇയുടെ ആരോഗ്യവക്താവ് ഫരീദ അല്‍ ഹൊസാനി വ്യക്തമാക്കുന്നു.

ഗുരുതര അസുഖമുളളവർക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കും മുതിർന്നവർക്കും ബൂസ്റ്റർ ഡോസ് നല്‍കുന്നതില്‍ പരിഗണനയുണ്ട്. വാക്സിനെടുത്തവർക്ക് രോഗബാധ റിപ്പോ‍ർട്ട് ചെയ്യുന്നുണ്ടെങ്കിലും വളരെ ചെറിയ തോതില്‍ മാത്രമാണെന്നും വാക്സിന്‍ ഫലപ്രദമാണെന്നാണ് അത് തെളിയിക്കുന്നതെന്നും അവർ അഭിപ്രായപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.