ദുബായ്: ദുബായില്‍ ഡ്രോണുകള്‍ ഉപയോഗപ്പെടുത്തി രേഖപ്പെടുത്തിയത് 4400 നിയമലംഘനങ്ങള്‍. ഈ വർഷത്തെ ആദ്യ പകുതിയിലെ കണക്കാണിത്. ഇടുങ്ങിയ പ്രദേശങ്ങളിലുള്‍പ്പടെ കുറ്റകൃത്യങ്ങളുടെ ഗുണനിലവാരമുളള ചിത്രങ്ങള്‍ പകർത്താന്‍ സാധിക്കുമെന്നുളളത് ഡ്രോണുകളിലൂടെ നിയമലംഘനങ്ങള്‍ രേഖപ്പെടുത്താന്‍ സഹായകമായി.
രേഖപ്പെടുത്തിയ നിയമലംഘനങ്ങളില്‍ 518 മാസ്ക് ധരിക്കാത്തതാണ്. 2933 ഗതാഗത നിയമലംഘനങ്ങളും 128 സൈക്ലിംഗ് നിയമലംഘനങ്ങളും 706 ഇലക്ട്രിക് സ്കൂട്ടർ നിയമലംഘനങ്ങളും ഇതിലുള്‍പ്പെടുന്നു. എമിറേറ്റിലെ മയക്കുമരുന്ന് മാഫിയ സംഘങ്ങളെ കണ്ടെത്താനും ഡ്രോണുകള്‍ ഉപയോഗിച്ചുളള അന്വേഷണങ്ങള്‍ക്ക് സാധിച്ചു.
പരീക്ഷണ അടിസ്ഥാനത്തില്‍ നൈഫ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഡ്രോണുകള്‍ ആദ്യം ഉപയോഗിച്ചത്. അത് വലിയ വിജയമായിരുന്നുവെന്നും നൈഫ് പോലീസ് സ്റ്റേഷന്‍ ഡയറക്ടർ ബ്രിഗേഡിയർ ജനറല്‍ ഡോ താരിഖ് തഹല്‍ക്ക് പറഞ്ഞു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.