മുല്ലപ്പള്ളി രാജി സന്നദ്ധത അറിയിച്ചു: സുധാകരനും പി.ടി തോമസിനുമായി ചരടുവലി

മുല്ലപ്പള്ളി രാജി സന്നദ്ധത അറിയിച്ചു: സുധാകരനും പി.ടി തോമസിനുമായി ചരടുവലി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള സന്നദ്ധത മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തന്നെ അദ്ദേഹം രാജിസന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡിനെ രേഖമൂലം അറിയിക്കുകയായിരുന്നുവെന്നാണ് വിവരം.

മുല്ലപ്പള്ളിയുടെ രാജി ദേശീയ നേതൃത്വം ഇന്നു തന്നെ സ്വീകരിച്ചേക്കും. മുല്ലപ്പള്ളി രാജി ഹൈക്കാമന്‍ഡിനെ അറിയിച്ചെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇതിനിടെ കെ.പി.സി.സി. അധ്യക്ഷസ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസില്‍ ചരടുവലി ശക്തമായി. കെ. സുധാകരനെയും പി.ടി. തോമസിനെയും മുന്നില്‍ നിര്‍ത്തിയാണ് നീക്കങ്ങളേറെയും. എ. ഗ്രൂപ്പ് ബെന്നി ബെഹനാന്റെ പേരാണുയര്‍ത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.