ദിസ്പുര്‍: ഇതര സംസ്ഥാന തൊഴിലാളികളുമായി കേരളത്തിന് പുറത്തേക്ക് പോയ ടൂറിസ്റ്റ് ബസുകള്‍ തിരികെയെത്തിക്കാന്‍ അടിയന്തര നടപടി സ്വകരിക്കണമെന്ന് കോണ്‍ട്രാക്ട് ക്യാരേജ് അസോസിയേഷന്‍. ഇടനിലക്കാരുടെ ഇടപെടലാണ് ബസുകള്‍ തിരികെയെത്താന്‍ വൈകുന്നതിന് കാരണമെന്നാണ് പ്രധാന ആരോപണം.
ബസുടമകള്‍ക്കും തൊഴിലാളികള്‍ക്കും ഇടയില്‍ നിന്ന ഏജന്റുമാര്‍ അമിത തുകയാണ് യാത്രയ്ക്കായി ഈടാക്കിയതെന്നാണ് യാത്രക്കാരുടെ പരാതി. ഇതിന് പുറമേ ബസ് ഉടമകളില്‍ നിന്ന് കമ്മിഷന്‍ ഉള്‍പ്പെടെ ഈടാക്കിയതും ഉടമകളെ പ്രതിസന്ധിയിലാക്കി. കൂടാതെ എറണാകുളം റെയില്‍വേ സ്റ്റേഷന്‍, പെരുമ്പാവൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഇടനിലക്കാര്‍ ഗുണ്ടകളെ പോലെയാണ് പെരുമാറുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ഇന്നലെ ഒരു ബസ് ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു.
കുടുങ്ങിക്കിടക്കുന്ന ബസുകള്‍ യാത്രക്കാര്‍ ഇല്ലാതെയാണ് മടങ്ങി എത്തുന്നതെങ്കില്‍ വലിയ നഷ്ടമാണ് ഉടമകള്‍ക്ക് നേരിടേണ്ടി വരിക. എന്നാല്‍ യാത്രക്കാരെ കയറ്റിവരാന്‍ ഒരു ബസിന് ഒരു ലക്ഷം രൂപയെങ്കിലും വേണമെന്നാണ് ഇടനിലക്കാര്‍ വാശിപിടിക്കുന്നത്. ഇഅസമിലും ബംഗാളിലുമായി 495 സ്വകാര്യ ടൂറിസ്റ്റ് ബസുകളാണ് കുടുങ്ങിക്കിടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.