യു.പിയിൽ കോവിഡ് രോഗിയുടെ മൃതദേഹം പാലത്തില്‍ നിന്ന് നദിയിലേക്ക് എറിഞ്ഞു; സംഭവത്തില്‍ കേസെടുത്ത് പൊലീസ്

യു.പിയിൽ കോവിഡ് രോഗിയുടെ മൃതദേഹം പാലത്തില്‍ നിന്ന് നദിയിലേക്ക് എറിഞ്ഞു; സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബല്‍റാംപുരിൽ കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം പാലത്തില്‍നിന്ന് നദിയില്‍ ഉപേക്ഷിച്ചു. പിപിഇ കിറ്റ് ധരിച്ചെത്തിയ ഒരാളടക്കം രണ്ടുപേര്‍ ചേര്‍ന്നാണ് മൃതദേഹം പാലത്തില്‍നിന്ന് രപ്തി നദിയിലേക്ക് എറിഞ്ഞത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.



സിദ്ധാര്‍ഥനഗര്‍ സ്വദേശി പ്രേംനാഥിന്റെ മൃതദേഹമാണ് നദിയില്‍ ഉപേക്ഷിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ ആ വഴി കാറിലെത്തിയ മറ്റൊരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.
മെയ് 25-നാണ് കോവിഡ് ബാധിച്ച്‌ പ്രേംനാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മെയ് 28-ന് മരിച്ചു. തുടര്‍ന്ന് സംസ്‌കരിക്കാനായി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും ഇവര്‍ മൃതദേഹം നദിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ വിശദീകരിച്ചു.അതേസമയം, കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് പ്രേംനാഥിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതെന്ന് ബല്‍റാംപുര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.