കോട്ടയം : നെല്ലറ എന്ന് പുകൾപെറ്റ കുട്ടനാട് ഇന്ന് അതിജീവനത്തിനായി പൊരുതുകയാണ് . ഈ പോരാട്ടത്തിൽ കുട്ടനാട്ടിലെ ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം ചേർന്നുകൊണ്ട് ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ്, വിവിധ സംഘടനകളുടെ സഹകരണത്തോടെ ജൂൺ 11 വെള്ളിയാഴ്ച്ച ഇന്ത്യൻ സമയം വൈകുന്നേരം 7.30 ന് വെബ്ബിനാർ സംഘടിപ്പിക്കുന്നു. ചങ്ങനാശ്ശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്‌ഘാടനം ചെയ്യുന്ന ഓൺലൈൻ സമ്മേളനത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ,മാവേലിക്കര എം പി കൊടിക്കുന്നേൽ സുരേഷ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുന്നു.
പ്രവാസി അപ്പസ്റ്റലേറ്റ് ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിൽക്കളം അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കാർഷിക ശാസ്ത്രജ്ഞൻ ഡോ.കെ ജി പത്മകുമാർ വിഷയാവതരണം നടത്തും. കുട്ടനാട് എം എൽ എ തോമസ് കെ തോമസ് , ചങ്ങനാശ്ശേരി എം എൽ എ ജോബ് മൈക്കൾ, മുൻ കുട്ടനാട് എം എൽ എ ഡോ . കെ സി ജോസഫ് , പ്രവാസി അപ്പസ്റ്റലേറ്റ് അസി. ഡയറക്ടർ ജിജോ മാറാട്ടുകളം , ജോസഫ് കെ നെല്ലുവേലി, മാധ്യമപ്രവർത്തകരായ ഹരികൃഷ്‌ണൻ കാവാലം , റോയി കൊട്ടാരച്ചിറ എന്നിവർ സംസാരിക്കും.
സീന്യൂസ് ലൈവ് ,പ്രവാസി അപ്പോസ്റ്റലേറ്റ് മീഡിയ റൂം എന്നിവർ ഈ പരിപാടിയുടെ മാധ്യമ സഹകാരികളാണ്. വെബ്ബിനാറിന്റെ വിജയത്തിനായി ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള പ്രവാസികൾ വിവിധ കമ്മറ്റികളായി പ്രവർത്തിച്ചുവരുന്നു.പ്രവാസി അപ്പസ്റ്റലേറ്റ് ജിസിസി കോർഡിനേറ്റർ ജോ കാവാലം , ഷെവലിയാർ സിബി വാണിയപ്പുരയ്ക്കൽ , ബിജു മട്ടാഞ്ചേരി , അഡ്വ. ബെന്നി നാല്പതാംകളം എന്നിവർ വെബ്ബിനാറിന് നേതൃത്വം നൽകുന്നു. കുട്ടനാട് വിഷയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധമുണ്ടാക്കുക, സർക്കാർ സംവിധാനങ്ങളിൽ കുട്ടനാടിന്റെ ആവശ്യങ്ങളും പരിഹാരനിർദ്ദേശങ്ങളും എത്തിക്കുക, അവയുടെ തുടർനടപടികൾക്കായി ഒരു ദൗത്യ സംഘത്തെ നിയമിക്കുക എന്നിവയാണ് ഈ വെബ്ബിനാറിലൂടെ ലക്ഷ്യമാക്കുന്നതെന്ന് പ്രവാസി അപ്പോസ്റ്റലേറ്റ് ഡയറക്ട്ർ ഫാ. റ്റെജി പുതുവീട്ടിൽക്കളം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.