എസ്എംവൈഎം കുവൈറ്റിന് പുതിയ ഭാരവാഹികൾ

എസ്എംവൈഎം  കുവൈറ്റിന്  പുതിയ ഭാരവാഹികൾ

കുവൈറ്റ് സിറ്റി :  എസ്എംസിഎ  കുവൈറ്റിന്റെ യുവജന വിഭാഗമായ സീറോ മലബാർ യൂത്ത് മൂവ്മെന്റ് 2021-22 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സാൽമിയ ഏരിയയിൽ നിന്നുമുള്ള നാഷ് വർഗ്ഗീസ് (പ്രസിഡന്റ്), ബിബിൻ മാത്യു (സെക്രട്ടറി), ഷിന്റോ ജോബ് (ട്രഷറർ), അനു ഡെലിൻ (പ്രോഗ്രാം കോർഡിനേറ്റർ), ബിബിൻ ജോർജ് (മീഡിയ കോഓർഡിനേറ്റർ) എന്നിവരാണ് SMYM ന്റെ  കേന്ദ്ര ഭാരവാഹികൾ. മനേഷ് മാത്യു (അബ്ബാസിയ) സ്വീറ്റി ആന്റണി (സിറ്റി ഫർവാനിയ), നിഖിൽ വർഗ്ഗീസ് (ഫഹാഹീൽ), റാഫി ആന്റണി (സാൽമിയ) എന്നിവർ  ഏരിയ കൺവീനർമാരായും  ചുമതല ഏറ്റെടുത്തു. 

SMYM ന്റെ പ്രത്യേക ചുമതലയുള്ള എസ്എംസിഎ വൈസ് പ്രസിഡന്റ്‌ ഷാജിമോൻ ഈരേത്തറ നൽകിയ ആമുഖ സന്ദേശത്തോടെയാണ് തിരഞ്ഞെടുപ്പ് യോഗം ആരംഭിച്ചത്. ഓൺലൈനിലൂടെ നടത്തിയ പ്രത്യേക തിരഞ്ഞെടുപ്പ് യോഗത്തിൽ SMYM ന്റെ നാല് ഏരിയകളിൽ നിന്നുമുള്ള പ്രവർത്തക സമിതി അംഗങ്ങൾ പങ്കെടുത്തു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അഡ്വ. ബെന്നി നാല്പതാംകളം ,ഇലക്ഷൻ കമ്മീഷൻ അംഗങ്ങളായ ബിജു തോമസ് കലായിൽ, അലക്സ് റാത്തപ്പിള്ളി, അനീഷ് തെങ്ങുംപള്ളി, ജോഷി സെബാസ്റ്റ്യൻ എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. എസ്എംസിഎ പ്രസിഡന്റ് ബിജോയ് പാലാക്കുന്നേൽ, ജനറൽ സെക്രട്ടറി അഭിലാഷ് ബി. ജോസ് അരീക്കുഴിയിൽ ട്രഷറർ സാലു പീറ്റർ ചിറയത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പുതിയൊരു ദിശാബോധത്തോടെ കുവൈറ്റിലെ സീറോ മലബാർ യുവജനങ്ങളെ ഒരുമിച്ചു കൂട്ടുവാനും മുന്നോട്ടു നയിക്കുവാനുമുള്ള കർമ്മ പരിപാടികൾക്ക് ഭരണസമിതി നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് നാഷ് വർഗ്ഗീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.