അബുദാബി: എമിറേറ്റില്‍ കോവിഡ് പിസിആർ ടെസ്റ്റിന്റെ നിരക്ക് 65 ദിർഹം തന്നെയാണെന്നും മാറ്റമില്ലെന്നും അബുദാബി ഹെല്‍ത്ത് സർവ്വീസസ് കമ്പനി സേഹ അറിയിച്ചു.
സേഹയുടെ ആരോഗ്യകേന്ദ്രങ്ങളിലും പരിശോധനാകേന്ദ്രങ്ങളിലും നിരക്ക് 65 ദിർഹമായി തുടരുമെന്ന് ട്വിറ്ററിലൂടെയാണ് സേഹ അറിയിച്ചിട്ടുളളത്. ഇനിയെന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടെങ്കില്‍ ഔദ്യോഗിക കേന്ദ്രങ്ങളിലൂടെ അറിയിക്കുമെന്നും ട്വീറ്റ് വ്യക്തമാക്കുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പിസിആർ ടെസ്റ്റിന്റെ നിരക്ക് കൂട്ടിയതായി സമൂഹമാധ്യമങ്ങളില്‍ സന്ദേശം പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് സേഹയുടെ വിശദീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.