അബുദാബിയിലെ നഴ്സറികള്‍ക്കുളള മാ‍ർഗ നി‍ർദ്ദേശങ്ങള്‍ പുതുക്കി

അബുദാബിയിലെ നഴ്സറികള്‍ക്കുളള മാ‍ർഗ നി‍ർദ്ദേശങ്ങള്‍ പുതുക്കി

അബുദാബി: എമിറേറ്റിലെ നഴ്സറികള്‍ക്കുളള പ്രവർത്തന മാ‍ർഗ നിർദ്ദേശങ്ങള്‍ പുതുക്കി. ജൂലൈ ഒന്നുമുതല്‍ പുതിയ നിർദ്ദേശങ്ങള്‍ പ്രാബല്യത്തിലാകും.

1. 45 ദിവസം മുതല്‍ രണ്ട് വയസുവരെയുളള കുട്ടികള്‍ക്കായുളള ഓരോ ബബ്ളിലും (കുട്ടികളുടെ കൂട്ടം) എട്ട് മുതല്‍ 12 വരെ കുട്ടികളെ ഉള്‍പ്പെടുത്താം.

2. രണ്ട് മുതല്‍ നാല് വയസുവരെയുളള കുട്ടികളാണെങ്കില്‍ ബബ്ളില്‍ 10 വരെയാകാം.

3. 10 ദിവസത്തേക്ക് ഓരോ ബബ്ളിലും മറ്റ് കുട്ടികളെ ഉള്‍പ്പെടുത്തരുത്.

4. മൂന്നോ അതിലധികമോ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്താല്‍ 10 ദിവസത്തേക്ക് നഴ്സറി അടച്ചിടണം.

5. അടച്ചിട്ട മുറികളില്‍ 3.5 ചതുരശ്രമീറ്ററും തുറന്നയിടങ്ങളില്‍ അഞ്ച് ചതുരശ്രമീറ്ററും വിസ്താരമുണ്ടായിരിക്കണം.

 അബുദാബി എമ‍ർജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ കമ്മിറ്റിയുടെ അനുമതിയോടെയാണ് നി‍ർദ്ദേശങ്ങള്‍ പുതുക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.