സന്ദർശക വിസയുടെ കാലാവധി നീട്ടി

സന്ദർശക വിസയുടെ കാലാവധി നീട്ടി

ബഹ്‌റിൻ ബഹ്‌റിൻ : സന്ദർശക വിസയിൽ ബഹ്‌റിനിൽ ഉള്ള എല്ലാ സന്ദർശകരുടെയും വിസ കാലാവധി ജനുവരി 2021 വരെ നീട്ടുന്നതായി എൻ‌പി‌ആർ‌എ പ്രഖ്യാപിച്ചു.വിസ പുതുക്കുവാനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല . രാജ്യത്തു താമസ സൗകര്യം ലഭ്യമാക്കുവാനും വ്യോമ ഗതാഗതം സാധാരണ നിലയിലാകുമ്പോൾ സ്വന്തം രാജ്യത്തേക്ക് സുഗമമായി യാത്ര ചെയ്യുവാനും ഈ ആനുകൂല്യം അനുവദിക്കുന്നു.കൊറോണ മഹാമാരിയുടെ ഫലമായുണ്ടായ ആഗോള പ്രതിസന്ധി മറികടക്കുവാൻ പൗരന്മാരെയും താമസക്കാരെയും സഹായിക്കുന്നതിനായിട്ടാണ് ഇത്തരം നടപടികൾ . അഡ്മിനിസ്ട്രേഷൻ ഫീസ് അടയ്ക്കാതെ ബഹ്‌റൈനിലെ വിദേശികൾക്ക് റെസിഡൻസി പെർമിറ്റിന്റെയും വിസകളുടെയും സാധുത നീട്ടിക്കൊണ്ട് കൊറോണയുടെ തുടക്കം മുതൽ തന്നെ ബഹ്‌റിൻ ഭരണകൂടം സഹായ ഹസ്തം നൽകിവരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.