കെയുഡബ്ല്യുജെ തിരുവനന്തപുരം പിആർഎസ് ആശുപത്രിക്കു മുമ്പിൽ മാധ്യമപ്രവർത്തകരെ മർദിച്ച സെക്യൂരിറ്റി ജീവനക്കാരനെതിരായ കേസിൽ പ്രതിക്ക് ശിക്ഷ ഉറപ്പാക്കുകയും നഷ്‌ടപരിഹാരം ഈടാക്കുകയും ചെയ്യണമെന്ന് പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എം ശിവശങ്കറിനെ ആംബുലൻസിലേയ്‌ക്ക് മാറ്റുന്ന ചിത്രമെടുക്കുമ്പോഴാണ് ഒരു പ്രകോപനവുമില്ലാതെ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരൻ മാധ്യമപ്രവർത്തകരെ ആക്രമിച്ചത്. അപ്രതീക്ഷിത ആക്രമണം ആയിരുന്നതിനാൽ പ്രതിരോധിക്കാൻപോലുമായില്ല. മൂന്ന് വിലപിടിപ്പുള്ള ക്യാമറകൾക്ക് കേടു വരുത്തി. അതിന് ഇയാളിൽനിന്ന് നഷ്‌ടപരിഹാം ഇടാക്കണം. ഡിജിപി യും സിറ്റി പൊലീസ് കമ്മീഷണറും ഡിസിപിയും ഉടൻ ഇടപെട്ട് പ്രതിയെ അറസ്റ്റ് ചെയ്തു. ഡി സി പി സ്റ്റുവർട്ട് കീലർ ആശുപത്രിയിൽ എത്തി മാധ്യമ പ്രവർത്തകരുമായി ചർച്ച നടത്തി. മാധ്യമ പ്രവർത്തകർക്കെതിരെ ഇത്തരം സംഭവം ആവർത്തിക്കിക്കാതിരിക്കാൻ പൊലീസിന്റെ ഭാഗത്തുനിന്നും ജാഗ്രതയുണ്ടാകണമെന്ന് ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലവും സെക്രട്ടറി ബി അഭിജിത്തും ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.