അപര്‍ണ മനോജ് നിര്യാതയായി

അപര്‍ണ മനോജ് നിര്യാതയായി

പെര്‍ത്ത്: ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ കാനിങ്‌വെയില്‍ താമസിക്കുന്ന മനോജ് മഠത്തിലിന്റെയും ഷീബ മനോജിന്റെയും മകള്‍ അപര്‍ണ (23) നിര്യാതയായി. അര്‍ബുദ രോഗത്തെതുടര്‍ന്ന് സര്‍ ചാള്‍സ് ഗാര്‍ഡനാര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. കര്‍ട്ടിന്‍ യൂണിവേഴ്‌സിറ്റിയില്‍ സ്പീച്ച് പത്തോളജി നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. ഏക സഹോദരന്‍: അതുല്‍ മനോജ്. നാട്ടില്‍ കോഴിക്കോടാണു സ്വദേശം. കോഴിക്കോട്ടുനിന്നും ആദ്യം ന്യൂസിലാന്‍ഡിലെ വെല്ലിംഗ്ടണിലേക്കു കുടിയേറിയ മനോജിന്റെ കുടുംബം പിന്നീട് ഓസ്‌ട്രേലിയയിലെ പെര്‍ത്തിലേക്കു വരികയായിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.