അബുദാബിയിൽ ഇത്തിഹാദ് റെയിലിന്‍റെ പരീക്ഷണ ഓട്ടം

അബുദാബിയിൽ ഇത്തിഹാദ് റെയിലിന്‍റെ പരീക്ഷണ ഓട്ടം


അബുദാബി: മധ്യപൂർവ്വ ദേശം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇത്തിഹാദ് റെയിലിന്‍റെ നിർമ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. എത്തിഹാദ് പാതയിലെ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം നടന്നു. അബുദബി അല്‍ ദഫ്രയിലെ ഗുവേഫയില്‍ നിന്ന് ഫുജൈറയുടെ കിഴക്കന്‍ തീരങ്ങളിലേക്കാണ് ഇത്തിഹാദ് റെയില്‍ യാത്ര ഒരുക്കുക. റെയില്‍ പാത പൂർത്തിയായാല്‍ യുഎഇയിലെ എല്ലാ എമിറേറ്റിലേക്കും റെയില്‍ മാർഗമെത്താമെന്നുളളതും നേട്ടമാണ്. സൗദി അറേബ്യവരെ നീളുന്ന വിശാലമായ യാത്രാ സൗകര്യമാണ് ഇത്തിഹാദ് വിഭാവനം ചെയ്യുന്നത്.1200 കിലോമീറ്റർ നീളത്തിലാണ് പാത ഒരുങ്ങുന്നത്. 300 ലോറികളിലെ സമാനമായ കാ‍ർഗോ വഹിക്കാന്‍ ശേഷിയുളളതാകും ട്രെയിനുകള്‍. വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക വഴി കാർബണ്‍ ഡൈ ഓക്സൈഡ് പുറന്തളളല്‍ 80 ശതമാനത്തോളം കുറക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.