ക്വാൽകോം ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 888+ മൊബൈൽ പ്രൊസസർ ചിപ്പ് സെറ്റ് പ്രഖ്യാപിച്ചു

ക്വാൽകോം ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 888+ മൊബൈൽ പ്രൊസസർ ചിപ്പ് സെറ്റ് പ്രഖ്യാപിച്ചു

ബാർസലോണ: മൊബൈൽ വേൾഡ് കോൺഗ്രസ് നടക്കുന്ന വേദിയിലാണ് ക്വാൽകോം തങ്ങളുടെ ഏറ്റവും പുതിയ 888+ മൊബൈൽ പ്രൊസസറിന്റെ വിവരങ്ങൾ വെളിപ്പെടുത്തിയത്. 3 ജിഗാഹെർട്സ് ക്ലോക്ക് സ്പീഡ് ഉള്ള പ്രൈം സി. പി. യു കോർ, മെച്ചപ്പെട്ട എ.ഐ എഞ്ചിൻ എന്നിവയടങ്ങിയതാണ് പുതിയ 888+ ചിപ്പ് സെറ്റ്. മുൻ തലമുറയെ അപേക്ഷിച്ച് 20% മികച്ച പ്രകടനം ഈ ചിപ്പ് കാഴച്ച വെക്കുന്നുവെന്നാണ് നിർമാതാക്കളുടെ അവകാശവാദം. ഇത് നിർമ്മിക്കുന്നത് 5എൻ എം ടെക്നോളജി ഉപയോഗിച്ചാണ്. അതിനാൽ തന്നെ കൂടുതൽ എനർജി എഫിഷ്യന്റ് ആയ പ്രവർത്തനം ഉറപ്പാണ്.

മറ്റ് സവിശേഷതകൾ :
സി. പി. യു - ക്വാൽകോം ക്രിയോ 680,64 ബിറ്റ്
വേഗത - 3 ജിഗാഹെർട്സ്
ജി. പി. യു - അഡ്രിനോ 660
എ.ഐ എഞ്ചിൻ - ഹെക്സാഗൊൺ 780, സെക്കന്റിൽ 32 ടെറാ ഓപ്പറേഷൻ
മോഡം - സ്നാപ്ഡ്രാഗൺ എക്സ് 60 5ജി മോഡം, സെക്കന്റിൽ 7.5ജിബി വരെ ഡൌൺലോഡ് സ്പീഡ്. 3.5 ജി.ബി പെർ സെക്കന്റ് അപ്‌ലോഡ് സ്പീഡ്, മൾട്ടി സിം കാർഡുകളിൽ 5ജി ഉപയോഗിക്കാം…
വൈഫൈ: ഫാസ്റ്റ്കണക്ട് 6900, വൈ-ഫൈ 6 ഇ, വൈ-ഫൈ 6, വൈ-ഫൈ 5, വൈ-ഫൈ 802.11 / എ / ബി / ജി / എൻ.
ക്യാമറ: സ്പെക്ട്രം 580 ഐ‌എസ്‌പി, 28 എംപി വരെ ട്രിപ്പിൾ ക്യാമറ, 64 എംപി വരെ ഇരട്ട ക്യാമറ, 200 എംപി വരെ സിംഗിൾ ക്യാമറ. 720p @ 960 fps, 8K @ 30 fps, 4K @ 60 Hz, QHD + @ 144 Hz.
പ്രോസസ്സർ ടെക്നോളജി: 5 എൻ. എം.
മറ്റുള്ളവ: ബ്ലൂടൂത്ത് 5.2, യുഎസ്ബി 3.1.

മുൻഗാമിയെ (എസ്. ഡി  888) പോലെ എആർഎം കോർട്ടക്സ് - X1 എന്ന വലിയ കോർ ഉള്ള ചിപ്പ് സെറ്റ് തന്നെയാണ് ഇതിലും ഉപയോഗിച്ചിട്ടുള്ളത്. ആറാം ജെനറേഷനിൽ വന്നിരിക്കുന്ന ഹെക്സഗൺ 780 എ.ഐ പ്രൊസസറിന് 32 ടെറാ ഓപ്പറേഷൻ ഒരു സെക്കന്റിൽ നടത്താൻ കഴിയും എന്നത് പഴയ 26 ടെറാ ഓപ്പറേഷനിൽ നിന്നുള്ള വലിയ കുതിച്ചു ചാട്ടം തന്നെയാണ്. ഇത് മികച്ച ആർട്ടിഫിഷ്യൽ ഇൻറലിജെൻസ് ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ വലിയ മാറ്റം കൊണ്ട് വരും എന്ന് കരുതുന്നു. 

അസൂസ്, മോട്ടറോള, ഷിയോമി, വിവോ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ അവരുടെ വരാനിരിക്കുന്ന സ്മാർട്ട്‌ഫോണുകളിൽ പുതിയ സ്‌നാപ്ഡ്രാഗൺ 888 പ്ലസ് ചിപ്‌സെറ്റ് ഉപയോഗിക്കുമെന്നുള്ള കാര്യം ഇതിനകം പ്രഖ്യാപിച്ചു. പുതിയ പ്രോസസ്സർ പ്ലാറ്റ്ഫോം ഉള്ള ഉപകരണങ്ങൾ 2021 ന്റെ മൂന്നാം ക്വാർട്ടറിൽ തന്നെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.