അപേക്ഷാ തീയതി നീട്ടി ; ഇ​ഗ്നോയിലെ കോഴ്‌സുകളിലേക്ക്‌ ഒക്ടോബർ 25 വരെ അപേക്ഷിക്കാം

അപേക്ഷാ തീയതി നീട്ടി ; ഇ​ഗ്നോയിലെ കോഴ്‌സുകളിലേക്ക്‌ ഒക്ടോബർ 25 വരെ അപേക്ഷിക്കാം

ദില്ലി: ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാലയിലെ (ഇഗ്നോ) ജൂലൈ 2020 സെഷനിലേക്കുള്ള വിവിധ കോഴ്‌സുകളിലേക്ക്‌ ഒക്ടോബർ 25 വരെ അപേക്ഷിക്കാം. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ignou.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമർപ്പിക്കണം. ഇതിന് മുമ്പ് സെപ്റ്റംബര്‍ 15 വരെ നീട്ടിയിരുന്നു.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പല പരീക്ഷകളുടെയും ഫലം വൈകുന്നത് കണക്കാക്കിയാണ് അപേക്ഷിക്കാനുള്ള തീയതി വീണ്ടും നീട്ടിവച്ചത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ്, സെമസ്റ്റര്‍ കോഴ്‌സുകള്‍ക്ക് ഇത് ബാധകമല്ല. എം.പി, എം.പി.ബി, പി.ജി.ഡി.എം.എം, പി.ജി.ഡി.എഫ്.എം, പി.ജി.ഡി.എച്ച്.ആര്‍.എം, പി.ജി.ഡി.ഒ.എം, പി.ജി.ഡി.എഫ്.എം.പി, ഡി.ബി.പി.ഒ.എഫ്.എ, പി.ജി.ഡി.ഐ.എസ്, എം.സി.എ, ബി.സി.എ തുടങ്ങിയ കോഴ്‌സുകളിലേക്കും ആറു മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ്, അവെയര്‍നെസ് പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാനുള്ള സമയം നീട്ടിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.