വാട്ട്സപ്പ് ബീറ്റ വെർഷനിൽ ക്യാമറ ബഗ്

വാട്ട്സപ്പ് ബീറ്റ വെർഷനിൽ ക്യാമറ ബഗ്

കഴിഞ്ഞ ദിവസം ഒരു ഉപഭോക്താവ്, താൻ നേരിടുന്ന പ്രശ്നം വാബ് ഇൻഫോ എന്ന ട്വിറ്റർ പേജിൽ പങ്ക് വച്ചത്. താൻ ഉപയോഗിക്കുന്ന 2.21. 14 .5 വെർഷനിലും 2.21.14.6 എന്ന വെർഷനിലും ക്യാമറ ഉപയോഗിക്കുമ്പോൾ വളരെ സൂം ചെയ്ത വിധത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് മൂലം ക്യാമറ ക്വാളറ്റി നഷ്ടപ്പെട്ടു. എന്നതുമായിരുന്നു പരാതി. ഇത് ശരിവച്ച് ഒരുപാട് മറ്റ് ഉപഭോക്തക്കളും സോഷ്യൽ  മീഡിയയിൽ മെസേജ് അയച്ചു. 

എന്നാൽ അക്കാര്യം തങ്ങളുടെ ശ്രദ്ധയിൽ പെട്ടു എന്നും ഏതാനും ആൻഡ്രോയ്ഡ് വാട്ട്സപ്പ് ബീറ്റ വെർഷനുകൾക്ക് ഈ പ്രശ്നം ഉള്ളതായി മനസിലായി എന്നും വാബ് ഇൻഫോ ടീം മറുപടി നൽകി. ഉടനെ തന്നെ മറ്റൊരു അപ്ഡേറ്റ് വഴി വാട്സപ്പ് ഈ പ്രശ്നം പരിഹരിക്കും എന്ന് കരുതുന്നു എന്നാണ് മറ്റൊരു വ്യക്തി ട്വിറ്ററിൽ  കുറിച്ചത്. 

എന്താണ് വാബ് ഇൻഫോ ?
ജനപ്രിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് ആന്റ് മെസേജിങ്ങ് ആപ്പ് ആയ വാട്ട്സപ്പിനെ കുറിച്ചുള്ള വിശ്വസനീയമായ വാർത്തകളും തത്സമയ അപ്ഡേറ്റുകളും പ്രചരിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന ഒരു ട്വിറ്റർ അക്കൗണ്ട് ആണ് ഇത്. ഏകദേശം 97100 പേർ ഫോളോ ചെയ്യുന്ന സ്വതന്ത്ര പോർട്ടൽ ആണ് ഇത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.