ദിവസവും ബാക്കി വരുന്ന ഡാറ്റ വാരാന്ത്യം ഉപയോഗിക്കാം, ഓഫറുമായി വിഐ

ദിവസവും ബാക്കി വരുന്ന ഡാറ്റ വാരാന്ത്യം ഉപയോഗിക്കാം,  ഓഫറുമായി വിഐ

കൊച്ചി : പ്രീപെയ്ഡ് ആണോ നിങ്ങളുടെ ഫോൺ കണക്ഷൻ? ദിവസവും ഉപയോഗിക്കാൻ സാദ്ധ്യമായ ഡാറ്റ പൂർണമായും നിങ്ങൾ ഉപയോഗിക്കാറുണ്ടോ? ഇല്ലെങ്കിൽ ഇനി ഡാറ്റ ഉപയോഗശൂന്യമായി പോകും എന്ന പേടി വേണ്ട. വൊഡാഫോണും ഐഡിയയും കൂടിച്ചേർന്ന പുതിയ കമ്പനി വിഐ വീക്കെൻഡ് റോൾഓവർ സ്കീം അവതരിപ്പിച്ചു.

ഒക്ടോബർ 19 മുതൽ 249 രൂപയ്ക്കും അതിനു മുകളിലുള്ള എല്ലാ റീചാർജ്കൾകൾക്കും വീക്കെൻഡ് റോൾ ഓഫർ ലഭ്യമാണ് എന്ന് വി ഐ വ്യക്‌തമാക്കി. വി ഐ യിടെ ഔദ്യോഗിക വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ്. 249,399,599 രൂപയുടെ റീചാർജ്കളിൽ വീക്കെൻഡ് റോൾ ഓഫർ കൂടാതെ 5ജി ബി കൂടുതൽ ഡാറ്റായും ലഭ്യമാണ്. വി ഐയുടെ ആപ്പ് ഉപയോഗിച്ച് റീചാർജ് ചെയുമ്പോൾ ആണ് ഈ ഓഫർ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.