കൊച്ചി : വാടകഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ സർക്കാരിൻ എതിരായ അന്വേഷണത്തിനുള്ള ഇടക്കാല സ്റ്റേ നീക്കണം എന്ന് സിബിഐയുടെ അപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് വീഡിയോ കോൺഫ്രൻസ് വഴി കേസ് പരിഗണിക്കുന്നത്. ലൈഫ് പദ്ധതിയിൽ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ നേരത്തെ ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. രണ്ടു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. വിദേശ സംഭാവന നിയന്ത്രണ നിയമം ബാധകമാണെന്ന് സ്ഥാപിക്കാൻസി ബി ഐ ക്ക് കഴിഞ്ഞിട്ടില്ല എന്ന് കോടതി നിരീക്ഷിച്ചിരുന്നു.
അതേസമയം എഫ്ഐആർ റദ്ദാക്കണം എന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചില്ല. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെയാണ് സംസ്ഥാന സർക്കാർ ലൈഫ് പദ്ധതിക്കായി വിദേശസഹായം സ്വീകരിച്ചതെന്നും,ഇതുമായി ബന്ധപ്പെട്ട് ആണ് ഗൂഡാലോചനയും അഴിമതിയും നടന്നതെന്നും സിബിഐ കോടതി അറിയിച്ചിരുന്നു. ലൈഫ് പദ്ധതിക്കായി കേന്ദ്രസർക്കാർ ചട്ടങ്ങൾ ലംഘിച്ച് വിദേശ സഹായം സ്വീകരിച്ചു എന്ന കുറ്റം ചുമത്തിയാണ് സി ബി ഐ കേസെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.