റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണം: സമരം ശക്തമാക്കി പി.എസ്.സി ഉദ്യോഗാര്‍ഥികള്‍

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണം: സമരം ശക്തമാക്കി പി.എസ്.സി ഉദ്യോഗാര്‍ഥികള്‍

തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ശക്തമാക്കി പി.എസ്.സി ഉദ്യോഗാര്‍ഥികള്‍. കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി വനിതാ സിവില്‍ പൊലീസ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ മാര്‍ച്ച് നടത്തി. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന് ആരോപിച്ച് എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ യാചന സമരവും തുടങ്ങി.

വനിതാ സിപിഒ, എല്‍ജിഎസ് ഉള്‍പ്പെടെ 493 തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി അടുത്ത മാസം നാലിന് അവസാനിക്കും. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ തീരുമാനിച്ചത്. എട്ടു ദിവസമായി സമര രംഗത്തുള്ള വനിതാ സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി. 2085 പേര്‍ ഉള്‍പ്പെട്ട ലിസ്റ്റില്‍ നിന്ന് 597 പേര്‍ക്കാണ് നിയമനം ലഭിച്ചത്. ജനുവരിക്ക് ശേഷം പുതിയ ഒഴിവുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 1400ഓളം ഉദ്യോഗാര്‍ഥികളാണ് നിയമനം കാത്ത് കഴിയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.