ദുബായ്: ദുബായ് മെട്രോയുടെ റാഷിദിയ ജാഫ് ലിയ മെട്രോ സ്റ്റേഷനുകളുടെ പേരുകളില്‍ മാറ്റം. അല്‍ റാഷിദിയ മെട്രോ സ്റ്റേഷന്‍ ഇനി മുതല്‍ സെന്‍റർപോയിന്‍റ് എന്നും അല്‍ ജാഫ് ലിയ മെട്രോ സ്റ്റേഷന്‍ മാക്സ് ഫാഷന്‍ എന്നുമായിരിക്കും അറിയപ്പെടുക. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് മെട്രോകളുടെയും പേര് നിശ്ചയിക്കുന്നതിനുളള അവകാശം ലാന്‍ഡ് മാർക്ക് ഗ്രൂപ്പിനാണ്.
പ്രമുഖ വ്യാപാരസ്ഥാപനങ്ങള്‍ക്ക്, വിനോദസഞ്ചാരികള്‍ ഉള്‍പ്പടെ കൂടുതല്‍ പേരിലേക്ക് തങ്ങളുടെ ബ്രാന്‍ഡിന്‍റെ പേരെത്തിക്കുന്നതിനുളള സൗകര്യമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വ്യാപാര-വിപണന രംഗത്തെ പുരോഗതിക്കും മികച്ച വരുമാനത്തിനും ഇതിലൂടെ വഴിയൊരുങ്ങുമെന്നും ആർടിഎയിലെ സ്ട്രാറ്റജി ആൻഡ് കോർപ്പറേറ്റ് ഗവേണൻസ് സെക്ടറിന്‍റെ വാണിജ്യ, നിക്ഷേപ ഡയറക്ടർ ഇബ്രാഹിം അൽ ഹദ്ദാദ് പറഞ്ഞു. റാഷിദിയ മെട്രോ റെഡ് ലൈനിന്‍റെ ആരംഭ സ്റ്റേഷനായതിനാലും, അല്‍ ജാഫ് ലിയ വ്യാപാരസിരാകേന്ദ്രമായതിനാലും തങ്ങളുടെ ബ്രാന്‍ഡ് കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ വിശാലമായ അവസരമാണ് ലഭിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.