തിരിച്ചറിവുണ്ടാകട്ടെ

തിരിച്ചറിവുണ്ടാകട്ടെ

"എപ്പോഴാണ് ഒരു വ്യക്തി പാപം ചെയ്യുന്നത്?" ഒരു ധ്യാനത്തിന് ജേക്കബ് മഞ്ഞളിയച്ചൻ ഉന്നയിച്ച ചോദ്യമായിരുന്നു ഇത്. അച്ചൻ നൽകിയ ഉത്തരം ഏറെ ഹൃദ്യമായിരുന്നു: "ഞാൻ ആരാണെന്ന തിരിച്ചറിവ് നഷ്ടമാകുമ്പോഴാണ് എനിക്ക് ഇടർച്ചയുണ്ടാകുന്നതും ഞാൻ പാപത്തിൽ വീഴുന്നതും. ഞാൻ ആരാണെന്ന തിരിച്ചറിവ് നഷ്ടമാകുമ്പോൾ എൻ്റെ വാക്കുകൾ പിഴക്കും ചിന്തകൾ കാടുകയറും സംസാരരീതി കഠിനമാകും നിസാര പാപക്കല്ലുകളിൽ തട്ടി മുഖംപൊത്തി ഞാൻ വീഴുകയും ചെയ്യും." നമ്മളെല്ലാം ദൈവത്തിൻ്റെ മക്കളാണെന്ന ചിന്ത എത്രയോ ഊഷ്മളമാണ്! "കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്‌. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും" (1 യോഹ 3 :1).

ഞാൻ ദൈവത്തിൻ്റെ പുരോഹിതനാണെന്ന ചിന്ത നഷ്ടമാകുമ്പോൾ പുരോഹിതന് നിരക്കാത്ത പ്രവൃത്തികളും വാക്കുകളും എൻ്റെ ഭാഗത്തു നിന്നുണ്ടാകുന്നു. അതുപോലെ തന്നെയാണ് അല്മായൻ്റെയും സന്യസ്തരുടെയും ജീവിതത്തിലും സംഭവിക്കുന്നത്. നമ്മൾ ദൈവത്തിൻ്റെ മക്കളാണെങ്കിൽ നമ്മുടെ ചെയ്തികളും വാക്കുകളും ദൈവം അറിയുന്നു. ദൈവം ഒന്നും അറിയുന്നില്ലെന്നു കരുതുമ്പോഴാണ് പാപവഴിയിൽ ജീവിക്കാനുള്ള പ്രേരണയേറുന്നത്. സമരിയക്കാരി സ്ത്രീ, ക്രിസ്തുവിനെ കണ്ടുമുട്ടിയ ശേഷം പറഞ്ഞ വാക്കുകൾ ഇവിടെ ശ്രദ്ധേയമാണ്: "ഞാന്‍ ചെയ്‌ത കാര്യങ്ങളെല്ലാം എന്നോടു പറഞ്ഞ ഒരു മനുഷ്യനെ നിങ്ങള്‍ വന്നു കാണുവിന്‍. ഇവന്‍തന്നെയായിരിക്കുമോ ക്രിസ്‌തു?" (യോഹ 4 : 29).

അതെ, ഒരു ദിവസത്തിൻ്റെ ആരംഭം മുതൽ അവസാനം വരെ, നാം ചെയ്യുന്നതെല്ലാം അറിയുന്നവനാണ് ദൈവം. അവിടുത്തെ മക്കളാണ് നാം എന്ന സത്യം മറക്കാതിരിക്കാം. അപ്പോൾ നമുക്ക് കുറെക്കൂടെ നല്ലവരായ് ജീവിക്കാൻ കഴിയും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.