സന്ദർശക വിസക്കാർക്കും ദുബായിലേക്ക് വരുന്നതിന് അവസരമൊരുങ്ങുന്നു

സന്ദർശക വിസക്കാർക്കും ദുബായിലേക്ക് വരുന്നതിന് അവസരമൊരുങ്ങുന്നു

ദുബായ്: കോവിഡ് വാക്സിനേഷന്‍ മാനദണ്ഡമില്ലാതെ താമസവിസക്കാ‍ർക്ക് ദുബായിലേക്ക് വരാന്‍ അവസരമൊരുങ്ങിയതുപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള സന്ദർശക ടൂറിസ്റ്റ് വിസക്കാ‍ർക്കും വരും ദിവസങ്ങളില്‍ ദുബായിലേക്ക് എത്താന്‍ സാധിച്ചേക്കും. എമിറേറ്റ്സ് എയർലൈന്‍സാണ് ടൂറിസ്റ്റ് വിസക്കാർക്ക് നിബന്ധനകള്‍ പാലിച്ച് ദുബായിലേക്ക് വരാമെന്ന് അറിയിച്ചിട്ടുളളത്.


എന്നാല്‍ എന്ന് മുതലാണ് വരാന്‍ സാധിക്കുകയെന്നോ ഇന്ത്യയില്‍ നിന്നുളളവർക്ക് ഇത് ബാധകമാണോയെന്നുളളതില്‍ വ്യക്തതയില്ല. എമിറേറ്റ്സിന്റെ വെബ്സൈറ്റിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുളളത്. താമസവിസക്കാർക്ക് ബാധകമായ നിബന്ധനകള്‍ തന്നെയാണ് ടൂറിസ്റ്റ് വിസക്കാ‍ർക്കുമെന്ന് അറിയിപ്പ് വ്യക്തമാക്കുന്നു.

എക്സ്പോ 2020യ്ക്ക് മുന്നോടിയായി യുഎഇയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് യാത്രാക്കാരുടെ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷ. ജോലി അവസരങ്ങളും നിരവധിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ജോലി അന്വേഷിച്ച് യുഎഇയിലെത്താന്‍ കാത്തിരിക്കുന്നവരും യാത്രാ നിബന്ധനകളില്‍ ഇളവ് വരുമെന്നുളള പ്രതീക്ഷയില്‍ തന്നെയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.