ധാരാളം വിസ്മയങ്ങളുണ്ട് പ്രകൃതിയില്‍. അതും പ്രകൃതി തന്നെ ഒരുക്കിയവ. എന്നാല്‍ അതിനേക്കാള്‍ അധികമാണ് ചില മനുഷ്യ നിര്‍മിത വിസ്മയങ്ങള്‍. പലപ്പോഴും ഇത്തരം നിര്‍മിതികള്‍ നമ്മെ അതിശയിപ്പിക്കാറുണ്ട്. അത്തരത്തില്‍ ഒന്നാണ് മോണ്‍സ്റ്റര്‍ ബില്‍ഡിങ്. പേര് കേള്‍ക്കുമ്പോള്‍ തന്നെ അതിശയവും കൗതുകവും ഒക്കെ തോന്നിയേക്കാം. എന്നാല്‍ പേരിനേക്കാള്‍ കൗതുകമാണ് ഈ നിര്‍മിതി കാണുമ്പോള്‍.
ഹോങ്കോങ്ങിലെ ക്വാറി ബേയിലാണ് മോണ്‍സ്റ്റര്‍ ബില്‍ഡിങ് സ്ഥിതി ചെയ്യുന്നത്. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന അഞ്ച് കെട്ടിടങ്ങളുടെ കൂട്ടമാണ് ഈ വമ്പന്‍ ബില്‍ഡിങ്. സിനിമാ പ്രവര്‍ത്തകര്‍ക്കും ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവര്‍ക്കും എല്ലാം ഏറെ പ്രിയപ്പെട്ട ഇടം കൂടിയാണ് ക്വാറി ബേ. ഇംഗ്ലീഷ് അക്ഷരമാലയിലെ E പോലെയാണ് ഈ ബില്‍ഡിങ് കാഴ്ചയില്‍.
ഓഷ്യാനിക് മാന്‍ഷന്‍, ഫൂക്ക് ചിയോംഗ് മൊണ്ടെയ്ന്‍ മാന്‍ഷന്‍, യിക് ചിയോംഗ്, യിക്ക് ഫാറ്റ് എന്നീ അഞ്ച് ഫ്‌ളാറ്റുകള്‍ ചേരുന്നതാണ് മോണ്‍സ്റ്റര്‍ ബില്‍ഡിങ്. 1960-കളിലാണ് ഈ കെട്ടിടങ്ങളുടെ നിര്‍മാണം. അക്കാലത്ത് ഹോങ്കോങ്ങില്‍ ജനസംഖ്യ വര്‍ധനവിനെ തുടര്‍ന്ന് പലര്‍ക്കും വീടുകള്‍ കുറഞ്ഞു. ആ സാഹചര്യത്തില്‍ സര്‍ക്കാര്‍ താഴ്ന്ന വരുമാനക്കാര്‍ക്ക് സബ്‌സിഡ് നിരക്കില്‍ വീടുകള്‍ നല്‍കുന്നതിനു വേണ്ടി പണി കഴിപ്പിച്ചതാണ് ഈ ഫ്‌ളാറ്റുകള്‍.അവിടെ താമസമാക്കിയ ജനങ്ങള്‍ തന്നെയാണ് മോണ്‍സ്റ്റര്‍ ബില്‍ഡിങ് എന്ന് ഈ നിര്‍മതിക്ക് പേരു നല്‍കിയതും.
നിരവധി സിനിമകളിലും ഈ കെട്ടിടം ഇടം നേടിയിട്ടുണ്ട്. കെട്ടിടത്തിന്റെ താഴ്ഭാഗത്ത് ചെറിയ ചെറിയ കടകളും മുകളിലത്തെ നിലകളില്‍ ഭവനങ്ങളുമാണ് പ്രധാനമായും. ഹോങ്കോങ്ങ് സന്ദര്‍ശിക്കാനെത്തുന്നവര്‍ പോലും മോണ്‍സ്റ്റര്‍ ബില്‍ഡിങും കാണാന്‍ എത്താറുണ്ട്. കിഴക്കന്‍ ഹോങ്കോങ്ങിലെ ഏറെ ജനസാന്ദ്രതയുള്ള പ്രദേശം കൂടിയാണ് ക്വാറി ബേ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.