മുന്നോക്ക സംവരണം യാഥാര്‍ത്ഥ്യമാവുന്നു; സര്‍വീസ് ചട്ടം ഭേദഗതി ചെയ്തു

മുന്നോക്ക സംവരണം യാഥാര്‍ത്ഥ്യമാവുന്നു; സര്‍വീസ് ചട്ടം ഭേദഗതി ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്നോക്ക സംവരണം യാഥാര്‍ത്ഥ്യമാവുന്നു. സര്‍വീസ് ചട്ടം ഭേദഗതി ചെയ്ത പിഎസ്‌സി നടപടിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണമെന്നത് കുറെകാലങ്ങളായി ഉയർന്ന വന്ന ഒരു ആവശ്യമായിരുന്നു.

സാമ്പത്തിക സംവരണം നിലവിലുള്ള സംവരണവ്യവസ്ഥയെ ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ വാദം. ഓപ്പണ്‍ ക്വാട്ടയിലെ പത്ത് ശതമാനമാണ് സാമ്പത്തിക സംവരണത്തിനായി നീക്കിവെയ്ക്കുക. മുന്നാക്ക വിഭാഗങ്ങളിലെ നാലുലക്ഷം രൂപവരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് സംവരണത്തിന് അര്‍ഹതയുണ്ടാകും.

മുന്നോക്ക സംവരണം നടപ്പാക്കാന്‍ നേരത്തെ തീരുമാനമെടുത്തെങ്കിലും യാഥാര്‍ത്ഥ്യമാവാന്‍ സര്‍വീസ് ചട്ട ഭേദഗതി കൂടി വേണ്ടിയിരുന്നു. സര്‍വീസ് ചട്ടം ഭേദഗതി ചെയ്ത പിഎസ്‌സി നടപടിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതോടെ മുന്നോക്ക സംവരണം നടപ്പിലാവാൻ ഇനി വിജ്ഞാപനം കൂടി മതി.

കുടുംബത്തിന്റെ വാര്‍ഷികവരുമാനം നാലര ലക്ഷത്തില്‍ കൂടുതലുള്ളവരോ പഞ്ചായത്തില്‍ 2.5 ഏക്കര്‍, മുന്‍സിപ്പാലിറ്റിയില്‍ 75 സെന്റ്, കോര്‍പ്പറേഷനില്‍ 50 സെന്റ് എന്നതില്‍ കൂടുതല്‍ ഭൂമിയുള്ളവരോ ആയ മുന്നോക്ക വിഭാഗക്കാര്‍ സാമ്പത്തിക സംവരണത്തിന് അര്‍ഹരാകില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.