കെഫ ചാമ്പ്യന്‍സ് ലീഗ് ലോഗോ പ്രകാശനം ചെയ്തു

കെഫ ചാമ്പ്യന്‍സ് ലീഗ് ലോഗോ പ്രകാശനം ചെയ്തു

ദുബായ്: യുഎഇയിലെ ഫുട്ബോള്‍ പ്രേമികളുടെയും ടീമുകളുടെയും കൂട്ടായ്മയായ കെഫ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ലീഗിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചു. ദുബൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ മാസ്‌ക ചെയര്‍മാന്‍ ബിബി ജോണാണ് ലോഗോ പ്രകാശനം നിര്‍വഹിച്ചത്.

 യുഎഇയിലെ 17 ടീമുകളെ ഉള്‍പ്പെടുത്തി നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഓഗസ്റ്റ് 19 നാണ് ആരംഭിക്കുക. അബുദബി, ദുബൈ, ഷാര്‍ജ, മറ്റ് വടക്കന്‍ എമിറേറ്റുകള്‍ എന്നിങ്ങനെ നാല് സോണുകളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുകയെന്ന് കെഫ ഭാരവാഹികള്‍ ലോഗോ പ്രകാശന ചടങ്ങില്‍ പറഞ്ഞു.

എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരമാണ് മത്സരം നടക്കുക. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സെവന്‍സ് ഫുട്ബോള്‍ മത്സരങ്ങളായിട്ടാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.ഒക്ടോബര്‍ 15 നാണ് ഫൈനല്‍ മത്സരം നടക്കുന്നത്. ഓരോ സോണില്‍ നിന്നും വിജയിച്ചു വരുന്ന ടീമുകളാണ് ഫൈനല്‍ മത്സരത്തില്‍ ഏറ്റമുട്ടുക.

ദുബായിലാണ് സെമിഫൈനല്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്. ചാമ്പ്യന്‍സ് ലീഗിനോടൊപ്പം 35 വയസിന് മുകളില്‍ പ്രായമുള്ള കളിക്കാരുടെ മറ്റൊരു ലീഗ് കൂടെ സമാന്തരമായി നടത്തുമെന്നും കെഫ ചീഫ് പാട്രണ്‍ ലത്തീഫ് ആലൂര്‍ പറഞ്ഞു. ലോഗോ പ്രകാശന ചടങ്ങില്‍ കെഫ ചീഫ് പാട്രണ്‍, ലത്തീഫ് ആലൂര്‍, ജനറല്‍ സെക്രട്ടറി ഷബീര്‍ മണ്ണാരില്‍, ട്രഷറര്‍ ജാഫര്‍ ഒറവങ്കര , ജോയിന്റ് സെക്രട്ടറി ആദം അലി, ശിഹാബ് എനോറ എന്നിവര്‍ പങ്കെടുത്തു.


യുഎഇയിലെ 80 ല്‍ അധികം ടീമുകളെ ഒരു കുടക്കീഴില്‍ അണി നിരത്തുന്ന കെഫ ദുബൈ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരത്തോട് കൂടിയാണ് ട്യുര്ണമെന്റുകള്‍ സംഘടിപ്പിക്കാറുള്ളത് .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.