തിരുവനന്തപുരം: പ്രതീക്ഷയുടെ ചിറകിലേറി ഇന്ന് ചിങ്ങം ഒന്ന്. മലയാളക്കരയ്ക്ക് പുതുവര്‍ഷ പിറവി. കോവിഡ് പ്രതിസന്ധി ഒഴിഞ്ഞ് നല്ല കാലത്തിലേക്ക് നാടും നഗരവും മാറുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഈ കര്‍ഷക ദിനത്തെ മലയാളികള്‍ സ്വീകരിക്കുന്നത്.
പഞ്ഞമാസമായ കര്‍ക്കടകത്തോട് വിട പറഞ്ഞ് പൊന്നിന്‍ ചിങ്ങത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷവും പ്രളയം കവര്‍ന്നെടുത്തു ചിങ്ങപ്പുലരിയെ. വറുതിയൊഴിഞ്ഞ് മുളപൊട്ടുന്ന നാമ്പുകള്‍ക്ക് മേല്‍ ഇത്തവണ മഹാമാരിക്കാലത്തിന്റെ ആശങ്ക ഉണ്ടെങ്കിലും ചിങ്ങം ഒന്ന് ഓരോ കര്‍ഷകനും പ്രതീക്ഷയുടെ ദിനമാണ്. ചിങ്ങം മറ്റൊരു കാലവര്‍ഷത്തിന് കൂടി സാക്ഷ്യം വഹിക്കുമെന്നാണ് പ്രവചനം. എന്നാല്‍ കര്‍ഷകന്‍ പാടത്തും പറമ്പിലുമെല്ലാം വിളവിറക്കുന്നുണ്ട്.
ഇക്കാലത്തിനുമപ്പുറം അതിജീവനത്തിന്റെ ഒരു പുലര്‍ക്കാലത്തിനായി. നാല് നാളിനപ്പുറം അത്തം പിറക്കും. പൊന്നോണത്തിനായുള്ള കാത്തിരിപ്പു കൂടിയാണ് ഇനിയുള്ള ദിനങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.