ഗ്രീന്‍ ലിസ്റ്റ് പുതുക്കി അബുദബി, ആറ് രാജ്യങ്ങളെ നീക്കം ചെയ്തു

ഗ്രീന്‍ ലിസ്റ്റ് പുതുക്കി അബുദബി, ആറ് രാജ്യങ്ങളെ നീക്കം ചെയ്തു

അബുദബി: ആറ് രാജ്യങ്ങളെ ഒഴിവാക്കികൊണ്ട് അബുദബി ഗ്രീന്‍ ലിസ്റ്റ് പുതുക്കി. അർമേനിയ, ഓസ്ട്രിയ, ഇസ്രായേല്‍, ഇറ്റലി, മാലിദ്വീപ്,യുഎസ്എ എന്നീ രാജ്യങ്ങള്‍ ആഗസ്റ്റ് 18 മുതല്‍ ഗ്രീന്‍ ലിസ്റ്റിലുണ്ടാവില്ലെന്ന് എത്തിഹാദ് എയർവേസ് അറിയിച്ചു. നിലവില്‍ 28 രാജ്യങ്ങളാണ് ഗ്രീന്‍ ലിസ്റ്റിലുളളത്.

ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വാക്സിനെടുത്ത് വരുന്ന യാത്രാക്കാർക്ക് അബുദബിയില്‍ നിർബന്ധിത ക്വാറന്‍റീനില്ല. വിമാനത്താവളത്തിലെ പിസിആർ പരിശോധനയും ആറാം ദിവസത്തെ മറ്റൊരു പിസിആർ പരിശോധനയും ഇവർക്കുണ്ടാകും. വാക്സിനെടുത്തവർക്കാണ് ഇത് ബാധകമാകുക. വാക്സിനെടുക്കാത്തവരാണെങ്കില്‍ വിമാനത്താവളത്തിയാലുളള പിസിആർ പരിശോധനയ്ക്ക് പുറമെ ആറാം ദിവസവും പന്ത്രണ്ടാം ദിവസവും പിസിആർ പരിശോധനയും നടത്തണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.